News

ലോകം 2021 ലേയ്ക്ക് , ജിസിസി രാജ്യങ്ങളില്‍ നിന്ന് മാറ്റങ്ങള്‍ : വരുന്നത് സന്തോഷ വാര്‍ത്ത, മലയാളികള്‍ക്കും ഗുണം

മനാമ: ലോകം 2021 ലേയ്ക്ക് , ജിസിസി രാജ്യങ്ങളില്‍ നിന്ന് വരുന്നത് മാറ്റങ്ങളുടെ വാര്‍ത്ത. ബഹ്‌റൈനില്‍ നിന്നാണ് ആശ്വാസകരമായ വാര്‍ത്ത വരുന്നത്. ഗള്‍ഫിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബഹ്റൈന്‍ ആവശ്യപ്പെട്ടു. ആദ്യമായിട്ടാണ് ബഹ്റൈന്‍ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവെക്കുന്നത്. ഖത്തറിനെതിരെ ഉപരോധം ചുമത്തിയ രാജ്യങ്ങളിലൊന്നാണ് ബഹ്റൈന്‍. അടുത്ത മാസം ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന് മുമ്പ് തന്നെ ഗള്‍ഫിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് ബഹ്റൈന്റെ ആവശ്യം. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള സുപ്രീം ഡിഫന്‍സ് കൗണ്‍സില്‍ ബുധനാഴ്ച യോഗം ചേര്‍ന്നിരുന്നു.

Read Also : രാഷ്ട്രീയത്തിന്റെ മറവില്‍ ഒഴുകുന്നത് കോടികള്‍

ഈ യോഗമാണ് ഗള്‍ഫിലെ തര്‍ക്കം സമാധാനപരമായി അവസാനിപ്പിക്കേണ്ടത് ആവശ്യമാണ് എന്ന് പ്രഖ്യാപിച്ചത്. ബഹ്റൈന്‍ ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കി. 2017ലാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ആദ്യം ഉപരോധം പ്രഖ്യാപിച്ചത് ബഹ്റൈന്‍ ആയിരുന്നു. തൊട്ടുപിന്നാലെയാണ് സൗദിയും യുഎഇയും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ മൂന്ന് രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്തും ഉപരോധം ചുമത്തിയവരില്‍ ഉള്‍പ്പെടും. ഇപ്പോള്‍ ബഹ്റൈന്‍ തന്നെയാണ് തര്‍ക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതും. ഖത്തര്‍ ഉപരോധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. സൗദിയുടെയും യുഎഇയുടെയും ഖത്തറിന്റെയും മന്ത്രിമാര്‍ ഇക്കാര്യത്തില്‍ സൂചന നല്‍കിയിരുന്നു.

അമേരിക്കയും കുവൈറ്റും നടത്തിവന്ന സമാധാന ശ്രമങ്ങളുടെ വിജയമാണ് കാണാന്‍ പോകുന്നത

shortlink

Related Articles

Post Your Comments

Related Articles


Back to top button