ശ്രീനഗർ : ജമ്മുകാശ്മീരിൽ 4 ഭീകരർ സുരക്ഷാ സേനയുടെ പിടിയിലായി . യവർ അസീസ് ദർ, സജാദ് അഹമ്മദ് പാരായ്, അബിദ് മജീദ് ഷെഖ്സ ഷൗക്കത്ത് അഹമ്മദ് ദർ എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. അവന്തിപ്പോറയിലെ ദദ്സറ ഗ്രാമത്തിൽ സംയുക്ത സേന നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.
അൽ ബദർ ഗ്രൂപ്പുമായി ബന്ധമുള്ളവരാണ് പിടിയിലായിരിക്കുന്നത്. ഇവരിൽ നിന്ന് എ.കെ 56 തോക്കുകൾ, തിരകൾ, ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം അവന്തിപ്പോറയിൽ നിന്നും തീവ്രവാദ സംഘടനയായ ജെയ്ഷ് – ഇ- മുഹമ്മദുമായി ബന്ധമുള്ള 6 പേരെ സുരക്ഷാ സേന സ്ഫോടകവസ്തുക്കളുമായി പിടികൂടിയിരുന്നു.
ഭീകരർ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ദദ്സറ-ലർമോഹ് ഗ്രാമങ്ങളിൽ സംയുക്ത സേന തെരച്ചിലിലാണ് ഇവർ പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന തെളിവുകൾ സൈന്യത്തിന് ലഭിച്ചത്.
Post Your Comments