തിരുവനന്തപുരം: ഇന്ന് രാവിലെ അന്തരിച്ച സാഹിത്യകാരി സുഗതകുമാരിയുടെ സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടന്നു. കൊറോണ വൈറസ് രോഗ ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് സുഗതകുമാരിയുടെ ആരോഗ്യനില വഷളായതും പിന്നെ മരണപ്പെട്ടതും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസിൽ നേരിട്ട് തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാംപിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നല്കുകയുണ്ടായി.
സുഗതകുമാരിയുടെ മകൾ ലക്ഷ്മിയും സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ ചെറുമകൻ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
Post Your Comments