തിരുവനന്തപുരം: അഭയ കേസിൽ പ്രധാന സാക്ഷി അടയ്ക്ക രാജുവിനെ ജാതീയമായി അധിക്ഷേപിച്ച് സൈബർ സഖാക്കൾ. ജാതിയിൽ മതമില്ല എന്നാൽ ഞങ്ങൾ അത് പറയും എന്ന അവസ്ഥയിലേയ്ക്ക് ഇടത് പക്ഷം മാറിക്കഴിഞ്ഞു എന്നതിന് ഉത്തമ ഉദാഹരണമാണ് സൈബർ സഖാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
മതേതരത്വം വാതോരാതെ സംസാരിക്കുന്ന ഇക്കൂട്ടരുടെ തനിനിറം പുറത്തു വരുന്നതിങ്ങനെയാണെന്ന് സമൂഹ്യ മാധ്യമങ്ങൾ പ്രതികരിച്ചു. അഭയ കേസിൽ നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച രാജുവിനെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ശശികുട്ടൻ വി ബി എന്ന സഖാവ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.
Read Also: അഭയ്ക്ക് നീതി: പ്രതികൾക്ക് ജീവപര്യന്തം
എന്നാൽ മൂന്നു പതിറ്റാണ്ടിനടുത്ത കാത്തിരിപ്പിനു ശേഷം നാടാകെ നടുങ്ങിയ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിയെത്തുമ്പോൾ അതിൽ ഏറ്റവും സന്തോഷിക്കുന്നത് കേസിലെ നിർണായക സാക്ഷികളിലൊരാളായ അടയ്ക്കാ രാജു ആണ്. വിധിയെക്കുറിച്ച് ചോദിച്ചപ്പോൾ ”എനിക്കും പെണ്‍പിള്ളേരുണ്ട്. അയൽവക്കത്തും പെൺപിള്ളേരുണ്ട്” എന്ന് പറഞ്ഞാണ് രാജു തുടങ്ങിയത്. ”കുഞ്ഞിന്റെ അപ്പനായിട്ട് പറയുവാ, മോള്‍ക്ക് നീതി കിട്ടി, ഞാൻ ഹാപ്പിയാ. എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു കൊച്ചിന് നീതി ലഭിക്കണമെന്ന്. ഇത്രയും വയസ്സ് വരെ വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. ഇത് കേൾക്കാൻ അവരാരും ഇന്നില്ല. ഒരുപാട് പേര് എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ്. കോടികളാണ് ഓഫര്‍ ചെയ്തത്. ഞാന്‍ ഒരു രൂപാ പോലും വാങ്ങിയില്ല. ഇപ്പോളും കോളനിയിലാണ് കിടക്കുന്നത്”, അടയ്ക്കാ രാജു പറഞ്ഞു.
Post Your Comments