Latest NewsIndiaNews

രക്ഷാബന്ധന്‍ സന്ദേശവുമായി രാഹുൽ: പ്രിയങ്ക ഗാന്ധിയ്ക്ക് നൽകിയത് പ്രത്യേക സമ്മാനം

ന്യൂഡൽഹി: രക്ഷാബന്ധന്‍ സന്ദേശവുമായി രാഹുൽ ഗാന്ധിയുടെ ട്വീറ്റ്‌. രക്ഷാബന്ധന്‍ ദിവസത്തില്‍ പ്രിയങ്കാഗാന്ധിക്ക് ഹൃദയംഗമമായ ആശംസയുമായിട്ടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ ട്വീറ്റ്‌ പങ്കുവച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തൊരുക്കിയ പ്രത്യേക സമ്മാനത്തോടൊപ്പമാണ് രാഹുല്‍ സഹോദരിക്കായി ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത്.

Also Read:പോലീസ് ഉദ്യോഗസ്ഥയെ ബെൽറ്റ് കഴുത്തിൽ മുറുക്കി കൊന്നു: ഭർത്താവ് അറസ്റ്റിൽ

കുട്ടിക്കാലത്തെ ചിത്രം, യൗവനത്തിലേക്ക് കടക്കുന്ന കാലത്തെ ഒരു ചിത്രം, പിന്നെ സമകാലികമായ മറ്റൊന്ന് ഇങ്ങനെ മൂന്ന് കാലങ്ങളിലെ ഫോട്ടോകള്‍ ചേര്‍ന്ന ഒരു ഫോട്ടോ കൊളാഷാണ് രാഹുല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഹിന്ദിയില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.

പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ് രക്ഷാബന്ധനം. ശ്രാവണമാസത്തിലെ, പൗർണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയിൽ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു.സാഹോദര സ്നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.

shortlink

Related Articles

Post Your Comments

Related Articles


Back to top button