News

രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി : രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നാലെ കര്‍ണാടകയും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി . നാളെ മുതല്‍ ( ഡിസംബര്‍ 24 ) ജനുവരി 2 വരെ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യൂ എന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു.

Read Also : സിസ്റ്റര്‍ സ്റ്റെഫി ഒരേസമയം അവിഹിത ബന്ധത്തിലേര്‍പ്പെട്ടത് രണ്ടു പേരുമായി

ഇന്ന് രാത്രി മുതല്‍ കര്‍ഫ്യൂ നടപ്പാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. രാത്രി 10 മുതല്‍ രാവിലെ 6 വരെയായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യെദ്യൂരപ്പ ഇന്ന് വൈകിട്ടോടെ തീരുമാനം മാറ്റുകയായിരുന്നു. തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ജനുവരി 5 വരെ നീളുന്ന കര്‍ഫ്യൂ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയാണ്. മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button