ന്യൂഡല്‍ഹി : ഇന്ത്യയില്‍ വിദേശത്തു നിന്നും വന്നവരില്‍ ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ നിന്നെത്തിയ കൂടുതല്‍ പേര്‍ക്കാണ് പുതിയ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആറ് പേര്‍ക്ക് കൂടിയാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബ്രിട്ടനില്‍ നിന്നുമെത്തി കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 26 ആയി. അമ്പതോളം പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
Read Also : സംസ്ഥാനത്ത് 60 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഡല്‍ഹി വിമാനത്താവളത്തില്‍ കോവിഡ് പരിശോധനാ സംവിധാനങ്ങള്‍ ഇരട്ടിയാക്കിയിരിക്കുകയാണ്. ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ബ്രിട്ടനുമായുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്ത്യ റദ്ദാക്കിയിരുന്നു.
ഡിസംബര്‍ 31 വരെയാണ് നിയന്ത്രണം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ചെന്നൈ വിമാനത്താവളങ്ങളിലെത്തിയ ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് കണ്ടെത്തിയത്. 70 ശതമാനം വ്യാപനശേഷിയുള്ള പുതിയ കൊറോണ വകഭേദമാണോ ഇവരിലെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടക്കുകയാണ്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 8വരെ യു.കെയില്‍നിന്ന് ഇന്ത്യയിലെത്തിയ യാത്രക്കാരെ എല്ലാം നിരീക്ഷിക്കുന്നുണ്ട്.
Post Your Comments