റിയാദ് : കൊവിഡ് 19ന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം സൗദി അറേബ്യയില്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തിനാണ് മുന്‍ഗണനയെന്ന് രാജ്യം തെളിയിച്ചെന്നും നിലവില്‍ സൗദിയില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന കൊവിഡ് പ്രതിരോധ ഫൈസര്‍ വാക്സിന്‍ പുതിയ വൈറസിനെയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അല്‍ അബ്ദുല്‍ അലി വ്യക്തമാക്കി.
മ്യൂട്ടേഷന്‍ സംഭവിച്ചുണ്ടായ പുതിയ വൈറസ് കൊവിഡ് 19ന് സമാനമായ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതിനകം വാക്സിന്‍ സ്വീകരിച്ചവര്‍ എല്ലാവരും തന്നെ പൂര്‍ണ ആരോഗ്യവാന്മാരാണെന്നും ഇതുവരെ അവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ സിഹത്തീ ആപ്പില്‍ വാക്സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം അത് ചെയ്യണമെന്നും നിലവില്‍ റിയാദില്‍ മാത്രം നടക്കുന്ന വാക്സിന്‍ വിതരണം രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments