Latest NewsKeralaCinemaMollywoodNewsIndiaEntertainmentKollywood

പ്രതിഫലത്തിന്റെ കാര്യത്തിൽ ബോളിവുഡ് നടന്മാരെ കടത്തി വെട്ടി മോഹൻലാൽ

പ്രതിഫലത്തിൽ പുതിയ റെക്കോർഡിട്ട് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ.പുറത്ത് വരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഒരു മിനിറ്റിന് ഒരു കോടി രൂപ വിലയിട്ടാണ് തെലുങ്ക് നിർമ്മാതാക്കൾ മോഹൻലാലിന്റെ കാൾ ഷീറ്റ് സ്വന്തമാക്കിയിരിക്കുന്നത്.ഇത് ഇന്ത്യൻ ചലച്ചിത്ര രംഗത്തെ എക്കാലത്തെയും വലിയ പ്രതിഫല തുകയായിരിക്കും.

Read Also : കോവിഡ് വൈറസിനെക്കാൾ അപകടകാരിയാണ് തൃണമൂൽ കോണ്‍ഗ്രസ് എന്ന് ബി.ജെ.പി അധ്യക്ഷൻ

സലാർ എന്ന പ്രഭാസ് നായകനായ ചിത്രത്തിലേക്കാണ് പ്രധാന റോളിൽ മോഹൻലാലും എത്തുന്നത്. പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗോഡ്ഫാദർ റോളിലേക്കാണ് മോഹൻലാലിനെ പരിഗണിച്ചിരിക്കുന്നത്. ഇതിനായി 20 മിനിറ്റിന്റെ ചിത്രീകരണത്തിലേക്കാകും മോഹൻലാൽ അഭിനയിക്കുന്നത്. 20 കോടി രൂപയുടെ പ്രതിഫലം തെലുങ്ക് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തതോടെ രാജ്യത്ത് മോഹൻലാലിന്റെ താരമൂല്യമാണ് ഉയർത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button