തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന് വധഭീഷണി . ഇന്റര്‍നെറ്റ് കോളായാണ് സന്ദേശം ലഭിച്ചത്. സംഭവത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയെന്ന് മന്ത്രിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചേരാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനം ഗവര്‍ണര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നടന്നിരുന്നില്ല. ഈ പ്രമേയം ജനുവരി 8ന് ചേരുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി പറഞ്ഞിരുന്നു.
ഇന്ത്യ ഒരു ഫെഡറല്‍ റിപബ്‌ളിക് ആണെന്നും ബനാന റിപബ്‌ളിക് അല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി പ്രതികരിച്ചിരുന്നു. പ്രത്യേക നിയമസഭ സമ്മേളനം നടത്താന്‍ അനുമതി നിഷേധിച്ച ഗവര്‍ണര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍ പദവിയെ രാഷ്ട്രീയ ചട്ടുകമാക്കുകയാണെന്നും കേന്ദ്രം കൊണ്ടുവന്ന കര്‍ഷക നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും മന്ത്രി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments