News

അഭയ കൊലക്കേസില്‍ ഫാ.ജോസ് പൂതൃക്കയിലിന് അധിക നാള്‍ ആശ്വാസമില്ല

ആശങ്കയിലാഴ്ത്തി സിബിഐയുടെ പുതിയ നടപടി : പുതൃക്കയില്‍ കേസില്‍ കുടുങ്ങും

തിരുവനന്തപുരം: ഇരുപത്തിയെട്ടുവര്‍ഷം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് സിസ്റ്റര്‍ അഭയ കൊലക്കേസ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്ക് ജീവപര്യന്തവും കനത്തതുക പിഴയുമാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തമാണ് ശിക്ഷ. ഒരു ലക്ഷം രൂപ അധികം പിഴയായി അടക്കുകയും വേണം. കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ സംശയത്തിന്റെ ആനൂകൂല്യത്തില്‍ നേരത്തെ വിട്ടയിച്ചിരുന്നുവെങ്കിലും, ഇതിനെതിരെ സുപ്രീം കോടതിയില്‍ സിബിഐ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

Read Also : അഭയകേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു ; ജസ്റ്റിസ് സിറിയക് ജോസഫിനോട് വിശദീകരണം തേടി മാത്യു സാമുവല്‍

മജിസ്ട്രേട്ടിന് മുന്‍പാകെ രഹസ്യമൊഴി നല്‍കിയ ശേഷം പിന്മാറിയ പ്രോസിക്യൂഷന്‍ രണ്ടാം സാക്ഷി സഞ്ജു പി. മാത്യുവിനെതിരെയും സിബിഐ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. നൂറിലധികം സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ ഒന്നാം സാക്ഷി അടക്കമുള്ള പ്രധാന സാക്ഷികള്‍ മരിച്ചിരുന്നു. കേസില്‍ 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. എട്ടുപേര്‍ കൂറുമാറി. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെ പോലും വിസ്തരിച്ചില്ല. നാലാം പ്രതി കോട്ടയം വെസ്റ്റ് മുന്‍ എഎസ്ഐ വി.വി. അഗസ്റ്റിന്‍ ജീവനൊടുക്കിയതിനെ തുടര്‍ന്ന് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നായിരുന്നു അഗസ്റ്റിനെതിരായ ആരോപണം. ക്രൈംബ്രാഞ്ച് മുന്‍ ഡിവൈഎസ്പി കെ.സാമുവലിനെയും മുന്‍ എസ്പി കെ.ടി.മൈക്കിള്‍ എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ തെളിവു നശിപ്പിച്ചെന്ന കേസില്‍നിന്നു മൈക്കിളിനെയും മരണത്തെ തുടര്‍ന്നു സാമുവലിനെയും ഒഴിവാക്കുകയായിരുന്നു.

ലൈംഗികതയും കൊലപാതകവുമാണ് കേസിന്റെ ആകെത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാര്‍ നായര്‍ കോടതിയില്‍ മൊഴി നല്‍കി. പൗരോഹിത്യ ശുശ്രൂഷകളില്‍നിന്നു കഴിഞ്ഞ വര്‍ഷം വിരമിച്ച ഫാ. തോമസ് കോട്ടൂര്‍ തെള്ളകം ബിടിഎം ഹോമിലും, സിസ്റ്റര്‍ സ്റ്റെഫി കൈപ്പുഴ സെന്റ് ജോസഫ്‌സ് മഠത്തിലുമായിരുന്നു താമസം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button