ലക്നൗ: യുപിയിൽ ന്യത്തം ചെയ്യാനും ജീന്‍സ് ധരിക്കാനും വിസമ്മതിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. തുടര്‍ന്ന് ഭാര്യയുടെ വീട്ടില്‍ എത്തി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ വീട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയുണ്ടായി.
യുപിയിലെ മീററ്റില്‍ ചൊവ്വാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. എട്ടുവര്‍ഷം മുന്‍പായിരുന്നു അനസിന്റെ വിവാഹം നടക്കുന്നത്. അനസ് ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്.
ന്യത്തം ചെയ്യാനും പാട്ടുപാടാനും ആവശ്യപ്പെട്ട് യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു എന്ന് ഭാര്യ ആരോപിക്കുകയുണ്ടായി. ഇതിനെ ചൊല്ലി വഴക്കിടുമായിരുന്നു. ഭര്‍ത്താവിനെതിരെ ഗ്രാമ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ലെന്നും ഭാര്യ പറയുകയുണ്ടായി. രണ്ടു ദിവസം മുന്‍പാണ് ഭാര്യയെ അനസ് മുത്തലാഖ് ചൊല്ലിയത്.
കഴിഞ്ഞദിവസം രാത്രി വീട്ടില്‍ എത്തി പെട്ടെന്ന് തീപിടിക്കുന്ന ദ്രാവകം ദേഹത്ത് തളിച്ച് അനസ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് ഭാര്യാ പിതാവ് പറഞ്ഞു. വീട്ടുകാര്‍ ഉടന്‍ തന്നെ യുവാവിനെ രക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments