
ആലപ്പുഴ: ഫാ. കോട്ടൂരിന് തെറ്റ് പറ്റിയത് എല്ലാം കളർകോട് വേണുഗോപാലനോട് തുറന്നു പറഞ്ഞപ്പോഴാണ്. ഒരു കേസിൽ പിഴ ഒക്കെ വിധിച്ചതിന്റെ ക്ഷീണം മാറി വരുമ്പോഴാണ് കോട്ടയത്ത് ഫാ. തോമസ് കോട്ടൂരിന്റെ ഓഫീസില്‍നിന്ന് വേണുഗോപാലിനെത്തേടി ഒരു ഫോണ്‍വിളിയെത്തുന്നത്.
കോട്ടയത്ത് എത്തണമെന്നും അഭയക്കേസുമായി ബന്ധപ്പെട്ട കുറച്ചുകാര്യങ്ങള്‍ പറയാനുണ്ടെന്നുമായിരുന്നു അറിയിപ്പ്. കോട്ടൂരിനെ നാര്‍ക്കോ അനാലിസിസിനു വിധേയനാക്കാന്‍ തീരുമാനിച്ച സമയമായിരുന്നു അത്. അതിനെതിരേ തടസ്സഹര്‍ജി നല്‍കണം- അതായിരുന്നു കോട്ടൂരിന്റെ ആവശ്യം.
അതിനു പിന്‍ബലമേകാന്‍ ക്രിമിനോളജിസ്റ്റുകളെക്കൊണ്ട് നിരന്തരം നാര്‍ക്കോ അനാലിസിസിനെതിരേ ലേഖനങ്ങളും എഴുതിച്ചിരുന്നു. ‘എന്തു നല്‍കാനും’ തയ്യാറാണെന്നും കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കി.എല്ലാം തുറന്നുപറയാന്‍ വേണുഗോപാല്‍ അച്ചനോട് ആവശ്യപ്പെട്ടു. ‘ഈ ളോഹയ്ക്കകത്തൊരു പച്ചമനുഷ്യനാണ്. തെറ്റുപറ്റിപ്പോയി. ഞാനും സിസ്റ്റര്‍ സെഫിയും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് ജീവിച്ചത്’-കോട്ടൂര്‍ ‘കുമ്പസരിച്ചു’.
പല വാഗ്ദാനങ്ങളും കിട്ടിയെങ്കിലും അവരുടെ ആവശ്യത്തിനൊപ്പം നിന്നില്ലെന്നു വേണുഗോപാല്‍ പറയുന്നു.കുറച്ചുദിവസത്തിനുശേഷം വേണുഗോപാലിന്റെ സന്ദര്‍ശനവിവരമറിഞ്ഞ് സി.ബി.ഐ. അദ്ദേഹത്തെ വിളിപ്പിച്ചു. കോട്ടൂര്‍ പറഞ്ഞ എല്ലാ കാര്യങ്ങളും അവരോട് തുറന്നുപറഞ്ഞു.
ആ മൊഴിയുടെ അടിസ്ഥാനത്തില്‍ വേണുഗോപാലിനെ സാക്ഷിയാക്കി. അങ്ങനെ രക്ഷിക്കാന്‍ വിളിച്ച വേണുഗോപാലിന്റെ സാക്ഷിമൊഴി പിന്നീട് കോടതിയില്‍ കോട്ടൂരിനു ഊരാക്കുടുക്കായി മാറുകയായിരുന്നു. കേസില്‍ കോട്ടൂരിനെ ശിക്ഷിക്കാന്‍ തെളിവായ പ്രധാന മൊഴികളിലൊന്ന് വേണുഗോപാലിന്റേതാണ്.
Post Your Comments