കൊച്ചി: അഭയ കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സ്‌റ്റെഫിക്കും ഓശാന പാടി എറണാകുളം-അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം. വൈകിവന്ന കേസ് വിധിയില്‍ നീതി പൂര്‍ത്തീകരിക്കപ്പെടുക മേല്‍ക്കോടതിയിലാണെന്നാണ് അതിരൂപതാ മുഖപത്രം പറയുന്നത്. കേസില്‍ വിധി വന്നിട്ടും ചോദ്യങ്ങള്‍ തുടരുകയാണെന്നും വൈകുന്ന നീതി അനീതിയാണെന്നും പരോക്ഷമായ രീതിയില്‍ മുഖപ്രസംഗം ആരോപിക്കുന്നു. കോടതിവിധിയിലൂടെ ഉണ്ടായത് സമ്പൂര്‍ണ സത്യമാണോ എന്ന് സംശയമുണ്ട്.
read also : കേരളത്തില്‍ ഹൈന്ദവ വിരുദ്ധത വര്‍ധിക്കുന്നു,ലവ് ജിഹാദും, വാരിയന്‍ കുന്നനും ഉദാഹരണം
‘പൊതുബോധ നിര്‍മിത കഥയായ ലൈംഗിക കൊലപാതകമെന്ന് ജനപ്രിയ ചേരുവ ഈ വിധിയിലും വിന്യസിക്കപ്പെട്ടെന്നു സംശയിക്കുന്നവരുണ്ട്. ആള്‍ക്കൂട്ടത്തിന്റെ അനീതിയില്‍ അമര്‍ന്നുപോയ അനേകായിരങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിശബ്ദ നിലവിളികളായി തുടരുന്നുണ്ട്. അഭയയ്ക്ക് നീതി നല്‍കാനുള്ള ശ്രമത്തിനിടയില്‍ മറ്റുള്ളവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടോ എന്ന് സംശയമുണ്ട്. കേസന്വേഷണത്തിന്റെ നാള്‍വഴികള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലായത് സാംസ്‌കാരിക കേരളത്തിന്റെ അപചയമാണ്.’-എഡിറ്റോറിയല്‍ പറയുന്നു.
‘അനീതിയുടെ അഭയാപഹരണം’ എന്നാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ട്. വിചാരണ തീരുന്നതിനു മുമ്പേ ജനകീയ കോടതിയുടെ വിധി വന്നു എന്നത് വൈരുദ്ധ്യമാണെന്നും ജനകീയ സമ്മര്‍ദ്ദത്തെയും മാദ്ധ്യമ വിചാരണയെയും അതിജീവിച്ച് നീതി, ജലം പോലെ നീതിന്യായ കോടതിയിലും ദൈവത്തിന്റെ കോടതിയിലും ഒഴുകട്ടെ’ എന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
Post Your Comments