News

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും : ത്വരിത നടപടികളുമായി ഇഡി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും . ത്വരിത നടപടികളുമായി ഇഡി . എം. ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാന്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി. നാളെ കുറ്റപത്രം നല്‍കാനിരിക്കെയാണ് ഇഡിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറിലും അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം കണ്ടുകെട്ടി. ഇക്കാര്യം ഇഡികോടതിയെ അറിയിച്ചു.

Read Also : അവസാനം കര്‍ഷകര്‍ പിടിവാശി ഉപേക്ഷിക്കുന്നു, കേന്ദ്രവുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധമെന്ന് കര്‍ഷകര്‍

അതേ സമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിനെതിരായ എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം നാളെസമര്‍പ്പിക്കും. കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായി 56 ദിവസം പിന്നിടുമ്പോഴാണ്കുറ്റപത്രം നല്‍കുന്നത്.സ്വര്‍ണക്കടത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാള്‍ ശിവശങ്കറാണെന്നും കള്ളക്കടത്ത് സംഘത്തിനായി പ്രതി ഉന്നത പദവി ദുരുപയോഗം ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചെന്നും കുറ്റപത്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button