Latest NewsIndiaNews

കായികതാരം അഞ്ജു ബോബി ജോര്‍ജ് ബിജെപിയിലേക്ക്

2005ലെ ഐഎഎഎഫ് വേള്‍ഡ് അത്‌ലറ്റിക് ഫൈനലില്‍ അഞ്ജു വെള്ളി നേടിയിരുന്നു.

ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാന കായിക താരം അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേരുമെന്ന് സൂചന. കസ്റ്റംസില്‍ നിന്ന് അഞ്ജു സ്വയം വിരമിക്കല്‍ തേടിയത് ഇതിനു മുന്നോടിയാണെന്നാണ് വിലയിരുത്തല്‍. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറും ഇത്തരത്തില്‍ രാജ്യസഭയില്‍ എത്തിയിരുന്നു. നേരത്തെ കര്‍ണാടകയില്‍ നടന്ന ബിജെപിയുടെ പരിപാടിയില്‍ അഞ്ജു പങ്കെടുത്തത് ചര്‍ച്ചകള്‍ സജീവമാക്കിയെങ്കിലും രാഷ്ട്രീയ പ്രവേശനം അഞ്ജു നിഷേധിച്ചിരുന്നു.

എന്നാൽ ഇന്ത്യയുടെ എക്കാലത്തെയും അഭിമാന താരങ്ങളിലൊരാളായ അഞ്ജുവിനെ കൂടെക്കൂട്ടുന്നതോടെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്കടുപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ലോക ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ഏകതാരമാണ് അഞ്ജു ബോബി ജോര്‍ജ്. അടുത്തിടെ അഞ്ജു നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ഒറ്റ വൃക്കയുമായാണ് താന്‍ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയെന്നത് എന്നതായിരുന്നു അത്.

ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ റോബര്‍ട്ട് ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. അഞ്ജുവിന്റെ പരിശീലകനും ഭര്‍ത്താവ് തന്നെയായിരുന്നു. മലബാറില്‍ ഏറെ സ്വാധീനമുള്ള ക്രൈസ്തവ കുടുംബത്തിലെ അംഗമായ അഞ്ജുവിനെപ്പോലെയൊരു കായിക താരം ക്യാമ്ബിലെത്തുന്നത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നോമിനേറ്റഡ് രീതിയില്‍ ആയിരിക്കും അഞ്ജുവിനെ രാജ്യസഭയില്‍ എത്തിക്കുക അല്ലെങ്കില്‍ കര്‍ണാടകയില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റില്‍ മത്സരിപ്പിച്ച്‌ വിജയിപ്പിക്കാനാണ് തീരുമാനം.

നിലവില്‍ ക്രൈസ്തവ സഭയ്ക്ക് കേരളത്തില്‍ ബിജെപിയോടുള്ള നിലപാട് മാറിവരുന്ന സാഹചര്യത്തില്‍ അഞ്ജുവിനെപ്പോലെ ലോകം അറിയുന്ന ഒരു കായികതാരത്തെ പാര്‍ട്ടിയിലെത്തിക്കുന്നത് ഗുണകരമാവുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.കേന്ദ്രമന്ത്രി അമിത് ഷായാണ് ഇതിനുള്ള ചരടു വലികള്‍ നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീശാന്തിനെ ബിജെപിയില്‍ എത്തിച്ച്‌ അമിത് ഷാ ഞെട്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ ബിജെപിയുടെ ഭാഗമാകുമെന്ന രണ്ടാമത്തെ മലയാളി അന്താരാഷ്ട്ര കായികതാരമാണ് അഞ്ജു. സുരേഷ് ഗോപിയെയും സിനിമാ മേഖലയില്‍ നിന്ന് ബിജെപിയില്‍ എത്തിച്ചിരുന്നു. രാജ്യസഭയിലെ നോമിനേറ്റഡ് പ്രതിനിധിയാണ് സുരേഷ് ഗോപി.

Read Also: ഇത് ബനാന റിപബ്ലിക്കല്ല; കർഷകസമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പിണറായി സർക്കാർ

2003ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ് ജമ്ബില്‍ വെങ്കലം നേടിയതോടെയാണ് അഞ്ജുവിന്റെ പ്രശസ്തി കുതിച്ചുയര്‍ന്നത്. 2005ലെ ഐഎഎഎഫ് വേള്‍ഡ് അത്‌ലറ്റിക് ഫൈനലില്‍ അഞ്ജു വെള്ളി നേടിയിരുന്നു. സ്വര്‍ണം നേടിയ റഷ്യന്‍ താരം ഉത്തേജക പരിശോധനയില്‍ കുടുങ്ങിയതോടെ 2014ല്‍ വെള്ളി സ്വര്‍ണമായി ഉയര്‍ത്തുകയും ചെയ്തു.

shortlink

Post Your Comments


Back to top button