തിരുവനന്തപുരം: കേരളം കാത്തിരുന്ന ആ വിധിക്ക് പിന്നില്‍ മറനീക്കി പുറത്തുവന്നത് തിരുവസ്ത്രമിട്ടവരുടെ അവിഹിതബന്ധം. സംസ്ഥാനത്തെ ഈ കൊലപാതക കേസില്‍ ബ്രയിന്‍ മാപ്പിംഗ് ടെസ്റ്റും കന്യാചര്‍മ്മം മാറ്റിവെയ്ക്കലും ആദ്യസംഭവങ്ങളായി മാറി. പ്രാര്‍ത്ഥനാ ഭാവത്തില്‍ കണ്ണടച്ചുനിന്നാണ് സ്റ്റെഫി വാദങ്ങളും ശിക്ഷാവിധിയും കേട്ടത്. വധ ശിക്ഷ ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയായിരുന്നു ആ മുഖത്ത് കണ്ടത്. ഒരു ഭാവവ്യത്യാസവുമില്ലാതെ നിന്നാണ് ഫാ. തോമസ് കോട്ടൂര്‍ വിധി കേട്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വകേസായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഫാ. തോമസ് കോട്ടൂര്‍ അര്‍ബുദരോഗിയാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവുനല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ഇത് കോടതിക്ക് പല കാരണങ്ങളാല്‍ അംഗീകരിക്കാനായില്ല. എന്നാലും ഇരട്ട ജീവപര്യന്തത്തിലൂടെ പരമാവധി ശിക്ഷ നല്‍കി.
പ്രായമായ മാതാപിതാക്കളുണ്ടെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് താനാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവു നല്‍കണമെന്നുമായിരുന്നു സ്റ്റെഫി ആവശ്യപ്പെട്ടത്. കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വാദ്ധ്യായം കൂടിയാണ് ഈ കേസ്. രണ്ടു പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം, തെളിവു നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞതായി സിബിഐ ജഡ്ജി കെ.സനില്‍കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തോമസ് കോട്ടൂരിനെതിരെ കന്യാസ്ത്രീ മഠത്തില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റവുമുണ്ട്.
കോട്ടയം ബി സി എം കോളേജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കെ 1992 മാര്‍ച്ച് 27 നാണ് പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി ബി ഐയാണ്.ഫാ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ തമ്മിലുള്ള ശാരീരിക ബന്ധം അഭയ കണ്ടതിനെ തുടര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍.
Post Your Comments