Latest NewsNewsInternational

ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസിന്റെ വകഭേദത്തെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ മുന്നേറുകയാണ്

ജനീവ : ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസിന്റെ വകഭേദത്തെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. പുതിയ വൈറസ് നിലവില്‍ നിയന്ത്രണാതീതമല്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.

” ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസ് വകഭേദം നിയന്ത്രണാധീനമാണ് കാരണം രോഗത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അണുബാധ നിരക്ക് ഉയര്‍ന്നിരുന്നു ആ സമയങ്ങളിലെല്ലാം രോഗം നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞു.” – ലോകാരോഗ്യ സംഘടന അടിയന്തിര വിഭാഗം അദ്ധ്യക്ഷന്‍ മൈക്കല്‍ റയാന്‍ അഭിപ്രായപ്പെട്ടു.

ബ്രിട്ടണ് പുറമേ ദക്ഷിണാഫ്രിക്കയിലും ഇറ്റലിയിലും വൈറസിന്റെ പുതിയ വകഭേദം കഴിഞ്ഞ ദിവസം കണ്ടെത്തി. തുടര്‍ന്ന് മുപ്പതോളം രാജ്യങ്ങള്‍ യു.കെയുമായുളള അവരുടെ അതിര്‍ത്തി അടയ്ക്കുകയും ഇവിടേക്ക് പോകുന്നതിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ മുന്നേറുകയാണ്. വൈറസിനെ നിയന്ത്രണ വിധേയമാക്കുന്നതിന് നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അല്‍പം കൂടി ഗൗരവത്തോടെയും കാലദൈര്‍ഘ്യമുണ്ടാകുന്നതുമായ തരത്തില്‍ തുടരണം. ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസ് വകഭേദം 70 ശതമാനം പ്രസരണ ശേഷി കൂടിയതാണ്. രോഗം നിയന്ത്രണാതീതമാണെന്നും എന്നാല്‍ നിയന്ത്രണ വിധേയമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button