തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി 23ന് വിളിച്ച് ചേര്‍ക്കാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്. ജനുവരി 8 ന് ബജറ്റ് സമ്മേളനം ചേരാനിരിക്കെ പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യം സംസ്ഥാനത്തില്ലെന്നും ഗവര്‍ണർ വ്യക്തമാക്കി.
അതേസമയം സര്‍ക്കാരിന്റെ വാദങ്ങള്‍ ബാലിശമാണെന്നും തീരുമാനമെടുത്ത ഗവര്‍ണറെ അഭിനന്ദിക്കുന്നതായും മരുളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം…………………………..
ഭരണഘടന അംഗീകരിക്കുന്ന ഏതുഭാഷയിലും സത്യപ്രതിജ്ഞ ചെയ്യാമെന്ന് അറിയാത്തവരല്ല ഇപ്പോൾ സംസ്കൃത ഭാഷയെയും , അത് ഉപയോഗിച്ചവരെയും പുച്ഛിക്കുന്നവർ .സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവർ ബിജെപി അംഗങ്ങൾ ആയതു കൊണ്ടാണ് നവമാധ്യമ സിംഹങ്ങളുടെ പരിഹാസക്കരച്ചിൽ.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന് വേട്ടയാടപ്പെടുന്നവരെ ഞാൻ അഭിനന്ദിക്കുകയാണ്.
നമ്മുടെ ഭാരതീയ സംസ്കാരത്തിനൊപ്പം നിന്നതിനാണ് പോരാളി ഷാജിമാർ നിങ്ങളെ വേട്ടയാടുന്നതെങ്കിൽ അഭിമാനിക്കുകയാണ് വേണ്ടത്. കാരണം, കേരള നിയമസഭയിൽ കന്നഡയിലും തമിഴിലും സത്യപ്രതിജ്ഞ ചെയ്തപ്പോഴൊന്നും ഉയരാത്ത മലയാള ഭാഷാ സ്നേഹം ഇപ്പോൾ ഉയർന്നത് , സംസ്കൃതം പറഞ്ഞവർ ബിജെപിക്കാരായത് കൊണ്ടു മാത്രമാണ്.
ഇത് കുറച്ചു കൂടി വ്യക്തമാക്കാൻ കഴിഞ്ഞ മാസം നടന്ന ഒരു കാര്യം ഉദാഹരണമായി സൂചിപ്പിക്കട്ടെ. ന്യൂസിലൻഡിൽ ലേബർ പാർട്ടി എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഹിമാചൽ പ്രദേശ് സ്വദേശി ഗൗരവ് ശർമ്മ സത്യപ്രതിജ്ഞ ചെയ്യാൻ തെരഞ്ഞെടുത്തത് അദേഹത്തിന്റെ മാതൃഭാഷയായ പഹാരിയോ പഞ്ചാബിയോ ഹിന്ദിയോ ആയിരുന്നില്ല. എല്ലാ ഇന്ത്യൻ ഭാഷകളുടെയും സ്മരണ നൽകുന്ന സംസ്കൃതത്തിലായിരുന്നു തന്റെ സത്യപ്രതിജ്ഞ എന്ന് അദ്ദേഹം അഭിമാനത്തോടെ ട്വീറ്റ് ചെയ്തു. അതിന് ലൈക്കടിച്ച നവമാധ്യമ പോരാളികളും വാർത്തയാക്കിയ മുഖ്യധാരാ മാധ്യമങ്ങളും ഇപ്പോൾ അതേ സംസ്കൃതം മലയാളനാട്ടിൽ ഉപയോഗിച്ചതിന് നാടുനീളെ പരിഹസിക്കുന്നു , ട്രോളിറക്കുന്നു. ഇതിലെ യുക്തിയെന്താണ്?
മലയാളത്തിൽ എഴുതി സംസ്കൃതം വായിച്ചു എന്നതാണ് മറ്റൊരു കുറ്റമായി ചാർത്തപ്പെടുന്നത്. ഔദ്യോഗിക ഭാഷകളിലൊന്നായ സംസ്കൃതം പറയുന്നവരെ വിലക്കാനും പരിഹസിക്കാനും എന്ത് യോഗ്യതയാണുള്ളതെന്ന് അവരവർ തന്നെ ചിന്തിക്കൂ. മുഖ്യധാരാ മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരായി അറിയപ്പെടുന്നവർ, അവരുടെ ബി ജെ പി വിരോധം തീർക്കാൻ, സംസ്കൃതത്തെ അപഹസിച്ചെഴുതിയ പല നിലവാരമില്ലാത്ത പോസ്റ്റുകളും ഫേസ്ബുക്കിൽ കണ്ടിരുന്നു. അതൊക്കെ ആ സ്ഥാപനങ്ങൾ നേരോടെ മുന്നോട്ടുവയ്ക്കുന്ന നിലപാടാണോ എന്നറിഞ്ഞാൽ കൊള്ളാം.
സംസ്കൃതം കേൾക്കുന്നതിൽ അസഹിഷ്ണുതയുള്ളവരോട് ഞാൻ ആവർത്തിച്ചു പറയട്ടെ …
वदतु संस्कृतम् । जयतु भारतम्
ഭാരതീയഭാഷകൾ സംസ്കൃതപദങ്ങളാൽ സമ്പന്നമാണെന്ന് അറിയാത്തവരല്ല ഈ വിമർശകർ. വിപ്ലവം തലയ്ക്ക് പിടിച്ചതിന്റെ ചെറിയ ഒരു പ്രശ്നമാണ്. ഭാരതീയ സംസ്കാരത്തിന്റെ ഇന്നും നിലയ്ക്കാത്ത തുടർച്ചയാണ് സംസ്കൃതഭാഷ പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് സംസ്കൃതത്തെയും , സത്യപ്രതിജ്ഞയ്ക്ക് അത് ഉപയോഗിച്ചവരെയും ,പരിഹസിച്ച് ഇല്ലാതാക്കാൻ അടുപ്പിൽ കയറ്റിയ വെള്ളമങ്ങ് വാങ്ങുന്നതാണ് നല്ലത്!
https://www.facebook.com/VMBJP/posts/3551496978279639
Post Your Comments