തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സ്‌റ്റെഫിയും തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും പ്രയാസമെന്ന്, പ്രതികരണവുമായി ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. തെറ്റ് ഭാ കുടുംബത്തിന്റെ വേദനയായാണ് വിധിയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also : തോമസ് കോട്ടൂര്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിച്ചിരുന്നു
വിധി സഭാകുടുംബത്തിന് നാണക്കേടാണെന്നും ഒരു സഭയെ സംബന്ധിച്ച കേസായതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലന്നും സൂസപാക്യം വ്യക്തമാക്കി. ‘ തെറ്റുകള്‍ മനുഷ്യസഹജമാണ്. ചില സഭാ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകള്‍ സഭാ കുടുംബത്തിനു തന്നെയാണ് നാണക്കേട്. പ്രതികള്‍ തെറ്റു ചെയ്തിട്ടില്ലെങ്കില്‍ നീതി ലഭിക്കാന്‍ മുന്നോട്ടു പോകണം. തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷ അനുഭവിക്കണം. ‘ സഭാംഗങ്ങള്‍ക്കെതിരെ വന്ന വിധിയില്‍ നമുക്കും വേദനയുണ്ടെന്നും സൂസൈപാക്യം പറഞ്ഞു.
Post Your Comments