KeralaLatest NewsNews

ഓഖി : വൈദികര്‍ യോഗം ചേരുന്നു

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനായി വൈദികര്‍ യോഗം ചേരുന്നു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ വൈദികരാണ് യോഗം ചേരുന്നത്. ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ നേതൃത്വത്തിലാണ് യോഗം.

നേരെത്ത തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ നേതൃത്വവുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനുമാണ് കൂടികാഴ്ച്ച നടത്തിയത്. പുനരധിവാസ പാക്കേജിലെ ആശങ്കകള്‍ അറിയിക്കാന്‍ അവസരമൊരുക്കണം കാണാതായവരുടെ കാര്യത്തില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കണം എന്നീ കാര്യങ്ങളാണ് അതിരൂപത മുന്നോട്ടു വെച്ചത്. അതിരൂപതയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button