Latest NewsKeralaIndiaNews

കേന്ദ്രം നൽകുന്ന ഫണ്ടുകൾ കേരളം ദുർവിനിയോഗം ചെയ്യുന്നു; പ്രധാമന്ത്രിക്ക് പരാതി നൽകി ശ്രീധരൻ പിള്ള

കേരളത്തിലെ ന്യൂനപക്ഷ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നൽകുന്ന ഫണ്ട് കേരള സർക്കാർ ദുർവിനിയോഗം ചെയ്യുന്നുവെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. ഇതുസംബന്ധിച്ച് കേരളത്തിലെ ക്രിസ്തീയ സഭകൾ നൽകിയ പരാതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വളരെ ഗൗരവമായി തന്നെ ഇതിനെ സമീപിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.

Read Also: പച്ചക്കള്ളം വിളിച്ച് പറഞ്ഞ് മമത; തെളിവു സഹിതം പൊളിച്ചടുക്കി ബിജെപി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ അനീതിയുണ്ടെന്ന കാര്യം, സഭയിലെ കുട്ടികള്‍ ഐഎസുമായി ബന്ധപ്പെട്ട് പോയതും അവർ വേട്ടയാടപെടുന്നതുമായ ബന്ധപ്പെട്ട സഭയുടെ പരാതി പ്രധാനമന്ത്രിക്ക് നൽകിയതായി പിള്ള പറഞ്ഞു. 40 ശതമാനം ലഭിക്കേണ്ട സമുദായത്തിന് 20 ശതമാനമേ കിട്ടുന്നുള്ളുവെന്ന പരാതി വളരെ ഗൗരവമായി തന്നെ പ്രധാനമന്ത്രി എടുത്തിട്ടുണ്ട്.

ഇങ്ങനെ അനീതി നടക്കുമ്പോള്‍ ഇടപെടാന്‍ ഭരണഘടനാ പദവിയിലുള്ളവര്‍ക്ക് അധികാരമുണ്ട്. അത് രാഷ്ട്രീയപ്രവർത്തനമല്ല. ഇത്തരം അനീതികൾ വെളിച്ചത്ത് കൊണ്ടുവന്നാൽ മാത്രമേ ന്യൂനപക്ഷക്കാർക്ക് ലഭിക്കേണ്ടുന്ന പരിഗണന ലഭിക്കുകയുള്ളുവെന്ന് ശ്രീധരൻ പിള്ള പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button