ക്രിസ്മസ് അവധിക്കാലത്തെക്കുറിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പ്രസ്താവന വ്യാജമെന്ന് റിപ്പോർട്ടുകൾ. ബിജെപിയെ ‘മത വിദ്വേഷി’കളെന്ന് ആരോപിച്ച് മമത നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് തെളിവുസഹിതം പൊളിച്ചടുക്കി സോഷ്യൽ മീഡിയ. മമതയുടെ വിവാദ പ്രസ്താവന ഇങ്ങനെ:
‘യേശുക്രിസ്തുവിന്റെ ജന്മദിനം ദേശീയ അവധി അല്ലാത്തത് എന്തുകൊണ്ടാണ്? യേശു ചെയ്ത തെറ്റെന്ത്? എന്തുകൊണ്ടാണ് ബിജെപി സർക്കാർ ഇതു പിൻവലിച്ചത്? എല്ലാവർക്കും മതവികാരങ്ങളുണ്ട്. ക്രിസ്ത്യാനികൾ എന്ത് ദോഷം ചെയ്തു? ഇന്ത്യയിൽ മതേതരത്വം ഉണ്ടോ? ഒരു മത വിദ്വേഷ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നത്. ഇതിൽ ഞാൻ ഖേദിക്കുന്നു.’- മമത പറഞ്ഞതായി എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ക്രിസ്തുമസിന് ഇപ്പോഴും ദേശീയ അവധിയുണ്ടെന്ന് സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു. അവധി പ്രമാണിച്ച് ബാങ്ക്, സ്കൂൾ, കോളെജ് തുടങ്ങിയ എല്ലാ സർക്കാർ സംവിധാനങ്ങളും അന്ന് അവധിയാണ്. എന്നാൽ, വസ്തുത ഇതാണെന്നിരിക്കേ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ ഇത്തരത്തിൽ ഒരു വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം.
Post Your Comments