ന്യൂഡൽഹി : രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ലോകം മുഴുവൻ എത്തിക്കുന്നതിൽ ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി (എഎംയു) വലിയ പങ്ക് വഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂണിവേഴ്‌സിറ്റിയുടെ ശതാബ്ദി ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സംസ്‌കാരം ലോകമെമ്പാടും എത്തിക്കാനും മറ്റ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനും എഎംയു രാജ്യത്തിന് വലിയ പിന്തുണയാണ് നൽകുന്നത്. കഴിഞ്ഞ 100 വർഷങ്ങളായി രാജ്യം ഇത് ദർശിക്കുകയാണ്. ഉർദു, അറബി, പേർഷ്യൻ എന്നീ ഭാഷകളിൽ ഗവേഷണങ്ങൾ നടത്തുന്നതിലൂടെ ഇന്ത്യയുടെ സംസ്‌കാരം വർദ്ധിക്കുകയും മറ്റ് ഇസ്ലാമിക്ക് രാജ്യങ്ങളുമായി കരുത്തുറ്റ ബന്ധം സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒപ്പം കോവിഡ് കാലത്ത് യൂണിവേഴ്‌സിറ്റി ചെയ്ത നിരവധി സാമൂഹിക പ്രവർത്തനങ്ങളെ കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് രോഗികൾക്ക് വേണ്ടി സൗജന്യ പരിശോധന സഹായം നൽകുന്നതും, ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കുന്നതും പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ പോസ്റ്റൽ സ്റ്റാമ്പും പ്രധാനമന്ത്രി പരിപാടിയിൽ പുറത്തിറക്കി.
Post Your Comments