Latest NewsKeralaNews

മുഖ്യമന്ത്രിയുടെ കൊല്ലത്തെ ജില്ലാതല സമ്പര്‍ക്ക പരിപാടി ബഹിഷ്‌ക്കരിച്ച് എന്‍.എസ്.എസ്

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിന്‌ കൊല്ലത്ത് തുടക്കമായി. കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷം പത്തനംതിട്ടയിലേക്ക് ആയിരിക്കും അദ്ദേഹത്തിന്റെ അടുത്ത യാത്ര. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ ജില്ലകളിലും പര്യടനം നടത്തി എൽ ഡി എഫിന്റെ സമഗ്രവികസന കാഴ്‌ചപ്പാട്‌ രൂപീകരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അതേസമയം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ബഹിഷ്‌ക്കരിക്കുമെന്ന് എന്‍.എസ്.എസ് അറിയിച്ചു. എൻ.എസ്.എസിന്റെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നുവെന്ന് പറഞ്ഞാണ് ബഹിഷ്‌ക്കരണം. ജില്ലയിലെ പ്രധാന ബിഷപ്പുമാർ, മുസ്‍ലിം മത പണ്ഡിതന്മാർ, കശുവണ്ടി വ്യവസായികൾ, വിവിധ മാനേജ്മെന്‍റ് പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തുക.

ഈ വിഭാഗങ്ങളിൽ നിന്ന് 80 പേരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. മറ്റു പ്രതിനിധികൾ ഉൾപ്പെടെ 125 പേർ ചർച്ചയിൽ പങ്കെടുക്കും. ഇവരുടെ അഭിപ്രായങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ പ്ലാനിങ് ബോർഡിൽ നിന്നുള്ള അംഗങ്ങളും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടാവും.കൂടിക്കാഴ്ചയിൽ ഉയർന്നുവരുന്ന അഭിപ്രായ നിർദ്ദേശങ്ങൾ പരിഗണിച്ചാവും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള എൽ.ഡി.എഫിന്‍റെ പ്രകടനപത്രിക തയ്യാറാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button