മസ്കറ്റ്; ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ സാന്നിധ്യം ഒമാനിലും . രാജ്യത്ത് നാല് പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ബാധ ഉണ്ടായതായി സംശയിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം.ഇവര്‍ നിലവില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി അഹമ്മദ് അല്‍ സൈദി പറഞ്ഞു.
Read Also : ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി
യുകെയില്‍ നിന്നെത്തി നാല് പേര്‍ക്ക് പുതിയ കൊവിഡ് ബാധ ഏറ്റെന്ന് സംശയം ഉണ്ട്. അത് കണ്ടെത്താനുള്ള പരിശോധനകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ജനറ്റിക് മാപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകളാണ്. ഉടന്‍ തന്റെ പരിശോധന ഫലം പുറത്തുവിടുമെന്നും അദ്ദേഹം പറഞഅഞു. അതേസമയം വകഭേദം സംഭവിച്ച കൊവിഡ് വൈറസുകള്‍ നിലവിലുള്ളവയെക്കാള്‍ അപകടകാരികളാണെന്നതിന് തെളിവുകളൊന്നുമില്ലെന്നും അല്‍ സൈദി പറഞ്ഞു.
തീരുമാനങ്ങള്‍ സംഭവവികാസങ്ങള്‍ക്കനുസരിച്ച് വിലയിരുത്തപ്പെടും, തുടര്‍നടപടികളും സ്ഥിതിഗതികളും നിരീക്ഷിക്കുന്നത് തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം യുകെയില്‍ പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒമാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതല്‍ ഒരാഴ്ചത്തോക്ക് രാജ്യത്ത് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.കര-വ്യോമ അതിര്‍ത്തികളും അടച്ചിടും. രാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.
Post Your Comments