KeralaLatest NewsIndia

‘മരണശേഷം തന്റെ സമ്പത്ത് മുഴുവന്‍ ഇന്ത്യയ്ക്ക്; മൃതദേഹം ബെംഗളൂരുവില്‍ സംസ്‌ക്കരിക്കണം’

ഹിന്ദു ഇന്ത്യാ വിരുദ്ധ ശക്തികള്‍ വേട്ടയാടുന്നുണ്ടെന്നും വധഭീഷണി വരെ ഉണ്ടെന്നും തന്റെ ദ്വീപായ കൈലാസത്തില്‍ നിന്നും പുറത്ത് വിട്ട വീഡിയോയില്‍ നിത്യാനന്ദ പറയുന്നു.

ബെംഗളൂരു: താന്‍ മരിച്ച ശേഷം തന്റെ സമ്പത്ത് മുഴുനും ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്നും മൃതദേഹം ബെംഗളൂരുവിലെ ആശ്രമത്തില്‍ സംസ്‌ക്കരിക്കണമെന്നും വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആവശ്യം. ഹിന്ദു ഇന്ത്യാ വിരുദ്ധ ശക്തികള്‍ വേട്ടയാടുന്നുണ്ടെന്നും വധഭീഷണി വരെ ഉണ്ടെന്നും തന്റെ ദ്വീപായ കൈലാസത്തില്‍ നിന്നും പുറത്ത് വിട്ട വീഡിയോയില്‍ നിത്യാനന്ദ പറയുന്നു.

ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്ബൂര്‍ണമായി ഒരു സര്‍ക്കാറുള്ള രാജ്യമായാണ് കൈലാസത്തെ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റില്‍ നിത്യാനന്ദ പുതിയ സെന്‍ട്രല്‍ ബാങ്കും ‘കൈലാഷിയന്‍ ഡോളര്‍’ എന്ന പേരില്‍ പുതിയ കറന്‍സിയും പുറത്തിറക്കിയിരുന്നു.നേരത്തെ , സാങ്കല്‍പിക രാഷ്ട്രമായ ‘കൈലാസ’ത്തില്‍ സ്ഥിരതാമസത്തിനായി ഒരു ലക്ഷം പേര്‍ക്ക് വീസ നല്‍കുമെന്ന് നിത്യാനന്ദ പറഞ്ഞിരുന്നു.

ഓസ്‌ട്രേലിയയില്‍ എത്തിയ ശേഷം അവിടെ നിന്നും ചാര്‍ട്ടേഡ് വിമാനം വഴി വേണം ദ്വീപിലേക്ക് എത്താനാണ് നിര്‍ദേശിച്ചിരുന്നത്. രാജ്യാന്തര കുടിയേറ്റ ദിനത്തിലാണു നിത്യാനന്ദയുടെ പ്രഖ്യാപനം. എന്നാൽ ഇപ്പോഴും ഈ ദ്വീപ് എവിടെയാണെന്ന് ആർക്കും നിശ്ചയമില്ല .

‘നിത്യാനന്ദ ധ്യാനപീഠം’ എന്ന പേരില്‍ ഒരു ഹിന്ദു മതസംഘം സ്ഥാപിച്ച നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തില്‍ അനധികൃതമായി തടവിലാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദിലെ ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തിയെന്ന കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് നിത്യാനന്ദ 2019ല്‍ നേപ്പാള്‍ വഴി ഇക്വഡോറിലേക്ക് കടന്നത്.

 

shortlink

Related Articles

Post Your Comments


Back to top button