Latest NewsKeralaNews

തൃശൂരിലെ വീടുകളില്‍ എന്‍ഐഎ സംഘത്തിന്റെ റെയ്ഡ്

ഓരോ സ്ഥലത്തും ലോക്കല്‍ പോലീസിന്റെ സംരക്ഷണത്തിലാണ് പരിശോധന നടത്തുന്നത്

തൃശൂര്‍ : തൃശൂരിലെ വീടുകളില്‍ എന്‍ഐഎ സംഘത്തിന്റെ റെയ്ഡ്. അഞ്ച് വീടുകളിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലകളിലെ വീടുകളില്‍ പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചാവക്കാട് മേഖലയില്‍ കടപ്പുറം പഞ്ചായത്തിലെ അടുത്തിരുത്തി, ഗുരുവായൂര്‍ നഗരസഭയിലെ പാലുവായ്, വടക്കേക്കാട് പഞ്ചായത്തിലെ കച്ചേരിപ്പടി, പുന്നയൂര്‍ പഞ്ചായത്തിലെ എടക്കര മിനി സെന്റര്‍ എന്നിവിടങ്ങളിലെ പ്രവാസികളുടെ വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. ഇവിടെയൊക്കെ ഒരേ സമയത്താണ് റെയ്ഡ് ആരംഭിച്ചത്. പഴയ തീവ്രവാദ കേസുകളില്‍ ഇവര്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് റെയ്ഡിന്റെ ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ട്.  ഓരോ സ്ഥലത്തും ലോക്കല്‍ പോലീസിന്റെ സംരക്ഷണത്തിലാണ് പരിശോധന നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button