KeralaLatest NewsIndia

കർഷകസമരം : നിയമ സഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ഗവര്‍ണര്‍, അനുമതിയില്ല

ഇതു സംബന്ധിച്ച്‌ സര്‍ക്കാരിനോട് വിശദീകരണം തേടിയ ഗവര്‍ണര്‍ സര്‍ക്കാര്‍ വിശദീകരണം തള്ളുകയായിരുന്നു.

തിരുവനന്തപുരം: കർഷക നിയമങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് ഗവര്ണര് അനുമതി നിഷേധിച്ചു.നാളെ നടത്താനിരുന്ന പ്രത്യേകനിയമ സഭാ സമ്മേളനം നടക്കില്ല. നിയമ സഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുക്കുകയായിരുന്നു. ഇതു സംബന്ധിച്ച്‌ സര്‍ക്കാരിനോട് വിശദീകരണം തേടിയ ഗവര്‍ണര്‍ സര്‍ക്കാര്‍ വിശദീകരണം തള്ളുകയായിരുന്നു.

സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് വാദിച്ച ഗവര്‍ണര്‍ നേരത്തെ സ്പീക്കറോട് വിശദീകരണം തേടിയിരുന്നു.നാളെ ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നത്. രാജ്യത്തെ കര്‍ഷകരോടൊപ്പമാണ് കേരളത്തിന്റെ നിലപാടെന്ന് വ്യക്തമാക്കാനാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ തയ്യാറെടുത്തിരുന്നത്.

കര്‍ഷകരെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു അടിയന്തര യോഗം വിളിച്ചത്. കേന്ദ്രം കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമം രാജ്യത്തെയും കേരളത്തിലെയും കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്നും നിയമത്തിനെതിരേ രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇതു തള്ളുകയായിരുന്നു.

read also: തോമസ് കോട്ടൂര്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ സംസാരിച്ചിരുന്നു

അതേസമയമം ഗവര്‍ണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ബി.ജെ.പിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതത്. എന്തചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറല്ല. മന്ത്രി സഭയാണ് കാര്യങ്ങള്‍ തീരുമാനക്കേണ്ടതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button