തിരുവനന്തപുരം: മക്കളേയും ഭാര്യയേയും അതിക്രൂരമായി മര്‍ദ്ദിച്ച ആ നരാധമനെ അവസാനം കണ്ടെത്തി . ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാര്‍ എന്ന നാല്‍പ്പത്തഞ്ചുകാരനാണ് പിടിയിലായത്. ഇയാള്‍ മക്കളെയും ഭാര്യയെയും ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയായിരുന്നു അറസ്റ്റ്. വീഡിയോയിലുളളയാളെക്കുറിച്ച് അറിയിക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വീഡിയോ ഇട്ടിരുന്നു. ഇതുകണ്ട് ചിലര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് എന്നാണ് പൊലീസ് പറയുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read Also :തൃശൂരിലെ വീടുകളില്‍ എന്‍ഐഎ സംഘത്തിന്റെ റെയ്ഡ്
കുഞ്ഞുങ്ങളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സുനില്‍കുമാറിന്റെ
ക്രൂരത പുറംലോകത്തെ അറിയിക്കാന്‍ കുട്ടികളുടെ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നതെന്നാണ് സൂചന. കാണാതായ എന്തോ സാധനം കുട്ടികള്‍ എടുത്തുവെന്ന് ആരോപിച്ചാണ് മര്‍ദനം. ഞങ്ങള്‍ എടുത്തിട്ടില്ലെന്ന് കുട്ടികള്‍ കരഞ്ഞു പറയുന്നുണ്ടെങ്കിലും സുനില്‍കുമാര്‍ വീണ്ടും ഉപദ്രവിക്കുകയാണ്.
അടിവീഴുമ്പോള്‍ അുനുജന്റെമേല് വടി തട്ടാതിരിക്കാന്‍ മുന്നില്‍ നിന്ന് അടി വാങ്ങുന്ന പതിമൂന്നുകാരിയും, ചേച്ചിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന അനിയനുമാണ് ദൃശ്യങ്ങളിലുള്ളത്. അടിക്കല്ലേ അച്ഛാ എന്ന് കുഞ്ഞുങ്ങള്‍ കരഞ്ഞുപറയുന്നുണ്ടെങ്കിലും സുനില്‍കുമാര്‍ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല. ഇടയ്ക്ക് കുഞ്ഞുങ്ങളുടെ അമ്മയെയും ഇയാള്‍ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. പ്രതിയെ എത്രയുംവേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
Post Your Comments