KeralaNattuvarthaLatest NewsNews

6 വർഷം മുൻപ് പൊലീസിന് മുന്നറിയിപ്പ് നൽകി, പണി തുടങ്ങി ‘മരിയാർ പൂതം’; ഒരു കള്ളന്റെ പ്രതികാര കഥ ഇങ്ങനെ

എറണാകുളത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി ‘മരിയാർ പൂതം’

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തി മോഷ്ടാവ് മരിയാർ പൂതം. അടുത്ത കാലത്ത് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ മാത്രമാണ് ഇയാൾ മോഷണം നടത്തുന്നത്. ഇത് ഒരു പ്രതികാരമെന്നോണമാണെന്ന് പൊലീസിനും നാട്ടുകാർക്കുമറിയാം.

നോർത്ത് പൊലീസിനോടുള്ള പ്രതികാരം തീർക്കുകയാണ് ഇയാളെന്ന് വ്യക്തം. 6 വർഷം മുൻപാണ് മരിയാർ പൂതവും നോർത്ത് പൊലീസും തമ്മിൽ കോർത്തത്. മോഷണത്തിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് നോർത്ത് പൊലീസിന് ഇയാൾ ഒരു താക്കീത് നൽകി. ഇത് പിന്നീട് നിങ്ങൾക്ക് പ്രശ്നമാകുമെന്നായിരുന്നു ആ താക്കീത്.

Also Read: അതിവേഗ വൈറസ് ഇന്ത്യയില്‍ എത്തിയോ എന്നതിനെ കുറിച്ച് വിദഗ്ധര്‍

പറഞ്ഞത് പോലെ തന്നെ രണ്ട് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ മരിയാർ പൂതം നേരെ എത്തിയത് നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിലേക്കാണ്. പ്രദേശത്ത് ഇയാൾ മോഷണം പതിവാക്കി. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാളുടെ ശല്യം സഹിക്കാനാകാതെ ആയിരിക്കുകയാണ് പൊലീസിനും നാട്ടുകാർക്കും.

കൺമുന്നിൽ കാണുമെങ്കിലും രക്ഷപ്പെട്ടുകളയുമെന്ന് നാട്ടുകാർ പറയുന്നു. മതിലിൽ കൂടി രണ്ട് വിരലിൽ ഓടാനുള്ള കഴിവ് മരിയാർ പൂതത്തിനുണ്ട്. ഓടി രക്ഷപ്പെടാനുള്ള എളുപ്പത്തിന് ചെരുപ്പ് ഉപയോ​ഗിക്കാറില്ല. ആളുകളെ വെട്ടിച്ച് രക്ഷപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button