Latest NewsIndia

കോവിഡ് മഹാമാരിക്കിടയിലും വികസനക്കുതിപ്പ്, രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2 വർഷത്തിനുള്ളിൽ എത്തും

1,08,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. അന്തിമ തുക സംബന്ധിച്ച വിവരങ്ങള്‍ ടെന്‍ഡറുകള്‍ ആരംഭിച്ചാല്‍ മാത്രമെ വ്യക്തമാകു.

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2023ല്‍ പൂര്‍ത്തിയാകുമെന്ന് നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍(എംഎഎച്ച്എസ്ആര്‍) പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വിവരാവകാശ രേഖയിലാണ് എംഎഎച്ച്എസ്ആര്‍ ഇക്കാര്യം അറിയിച്ചത്.1,08,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. അന്തിമ തുക സംബന്ധിച്ച വിവരങ്ങള്‍ ടെന്‍ഡറുകള്‍ ആരംഭിച്ചാല്‍ മാത്രമെ വ്യക്തമാകു.

നിലവില്‍ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ട്രെയിനുകള്‍ക്ക് 7 മണിക്കൂര്‍ യാത്ര ആവശ്യമാണ്. ബുള്ളറ്റ് ട്രെയിനുകളുടെ വരവോടെ യാത്രാ സമയം 2 മണിക്കൂറായി കുറയും. മണിക്കൂറില്‍ 350 കിലോ മീറ്റര്‍ വേഗതയിലാകും ടെയിനുകള്‍ സഞ്ചരിക്കുക. ഇ5 സീരീസ് ഷിങ്കന്‍സെന്‍ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രങ്ങള്‍ ഇന്ത്യയിലെ ജാപ്പനീസ് എംബസി അടുത്തിടെ പുറത്തുവിട്ടിരുന്നു. ആകെ 25 നിര്‍മ്മാണ പദ്ധതികളാണുള്ളത്. ഇതില്‍ മൂന്നെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു.

read also: കർഷകസമരം : നിയമ സഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ഗവര്‍ണര്‍, അനുമതിയില്ല

അടുത്ത മൂന്ന് പദ്ധതികള്‍ക്കായുള്ള ലേലം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 64 ശതമാനം ഭൂമി ഏറ്റെടുത്തു കഴിഞ്ഞെന്നും വിവാരാവകാശ രേഖയില്‍ എംഎഎച്ച്എസ്ആര്‍ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും 2017 സെപ്റ്റംബര്‍ 14നാണ് 1.08 ലക്ഷം കോടി രൂപയുടെ റെയില്‍ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്.

 

 

shortlink

Post Your Comments


Back to top button