
ലക്നൗ: ഉത്തർപ്രദേശ്-ഹരിയാന അതിർത്തിയിൽ 14 ലക്ഷം രൂപയുടെ മദ്യവുമായി മൂന്നു പേരെ പോലീസ് പിടികൂടിയിരിക്കുന്നു. ഷാംലി ജില്ലയിലെ യമുന ബ്രിഡ്ജിന് സമീപം വച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.14 ലക്ഷം രൂപ വില വരുന്ന 250 പെട്ടി മദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. ബിഹാറിൽ നിന്ന് ഹരിയാനയിലേക്ക് കടത്തുകയായിരുന്ന മദ്യമാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments