Latest NewsIndiaNews

പട്ടാപ്പകല്‍ നടുറോഡില്‍ സ്ത്രീയ്ക്ക് നേരെ വടിവാള്‍ ആക്രമണം

കാഴ്ചക്കാരില്‍ ഒരാള്‍ സംഭവം മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു

ഹുബ്ലി : കര്‍ണാടകയിലെ ഹുബ്ലിയില്‍ പട്ടാപ്പകല്‍ ഒരു സ്ത്രീയെ വടിവാള്‍ ഉപയോഗിച്ച് യുവാവ് ആക്രമിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതിയും സ്ത്രീയും തമ്മില്‍ പരിചയമുണ്ട്. സംഭവം നടന്നയുടനെ പ്രതിയെ അറസ്റ്റ് ചെയ്തു.

റോഡിന് നടുവില്‍ വെച്ചാണ് യുവതിയെ ക്രൂരമായി ആക്രമിച്ചു. കാഴ്ചക്കാരില്‍ ഒരാള്‍ സംഭവം മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. വീഡിയോയില്‍, ഒരു സ്ത്രീയെ റോഡിന് നടുവില്‍ കാണാം. യുവതിയുടെ തലയിലും കഴുത്തിലും പ്രതി വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുന്നത് കാണാം. സ്ത്രീയുടെ വേദനാജനകമായ നിലവിളികളും വീഡിയോയില്‍ കേള്‍ക്കാം.

പ്രതി സ്ത്രീയെ ആക്രമിക്കുന്നത് കണ്ട് മറ്റൊരു യുവാവ് കാഴ്ചക്കാരനായി അവിടെ നില്‍ക്കുന്നതും പ്രതി ആക്രമിച്ച ശേഷം യുവതി നിലത്തു വീഴുന്നതും കാണാം. വിഡിയോയില്‍ പ്രതിയുടെ പരിചയക്കാരനായി കരുതപ്പെടുന്ന ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ സംഭവസ്ഥലത്തെത്തി സ്ത്രീയെ മര്‍ദ്ദിക്കുന്നത് തടയുന്നത് കാണാം. ആക്രമണത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button