COVID 19Latest NewsIndiaNews

കോവിഡ് ഭീതി; കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യത്തിന്റെ അ​ടി​യ​ന്ത​ര യോ​ഗം ഇന്ന്

ന്യൂ​ഡ​ൽ​ഹി: യു​കെ​യി​ൽ മ​നു​ഷ്യ​രി​ലേ​ക്ക് അ​തി​വേ​ഗം പ​ട​രു​ന്ന ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഇ​ന്ന് യോ​ഗം വി​ളി​ച്ചിരിക്കുന്നു. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് (ഡി​ജി​എ​ച്ച്എ​സ്) അ​ധ്യ​ക്ഷ​നാ​യ ജോ​യി​ന്‍റ് മോ​ണി​റ്റ​റിം​ഗ് ഗ്രൂ​പ്പ് രാ​വി​ലെ 10 ന് ​യോ​ഗം ചേരുന്നതാണ്.

യു​കെ​യി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​രോ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല ഇതുവരെയും. എ​ന്നാ​ൽ അതേസമയം ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വിവരം ലഭിച്ചിരിക്കുന്നത്. മോ​ണി​റ്റ​റിം​ഗ് ഗ്രൂ​പ്പി​ലെ അം​ഗ​മാ​യ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ലെ ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി റോ​ഡെ​റി​ക്കോ എ​ച്ച് ഒ​ഫ്രി​നും ഇ​ന്ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button