കാഞ്ഞങ്ങാട് : വര്‍ഗീയതയും ഭീകരതയും നിറഞ്ഞ് തുളുമ്ബുന്ന ജനദ്രോഹ പ്രസ്ഥാന’മാണ് ലീഗ്, ഇവരെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ കേരളത്തിന് അപകടകരമെന്ന് ആക്ട്വിസ്റ്റ് ജസ്ല മാടശ്ശേരി. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ടുള്ള വീടാക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ജസ്ല മാടശ്ശേരി രംഗത്ത് എത്തിയത്. ‘ആര്‍എസ്എസിനെ പോലെ തന്നെ വര്‍ഗീയതയും ഭീകരതയും നിറഞ്ഞ് തുളുമ്പുന്ന ജനദ്രോഹ പ്രസ്ഥാന’മാണ് ലീഗെന്നും ഇത്തരക്കാര്‍ക്ക് ഇപ്പോഴേ വിലങ്ങിട്ടില്ലെങ്കില്‍ ഇത് പടരുമെന്നുമാണ് ജസ്ല തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നത്.
Read Also : കേരളത്തില്‍ നിന്നുള്ള സമുന്നത നേതാവിന് കേന്ദ്രമന്ത്രിഭയിലേയ്ക്ക് നറുക്ക്
സംഭവത്തിന്റെ മാധ്യമവാര്‍ത്തയുടെ വീഡിയോയും ജസ്ല തന്റെ ഫേസ്ബുക്ക് കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്. കാഞ്ഞങ്ങാട് വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുടുംബത്തെ ആക്രമിച്ചതായി പരാതി. വോട്ടെണ്ണലിന്റെ ദിവസം കാഞ്ഞങ്ങാട് നഗരസഭയിലെ മുസ്ലീം ലീഗിന് ഭൂരിപക്ഷമുള്ള കല്ലുരാവി എന്ന പ്രദേശത്താണ് സംഭവം നടന്നത്.
ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. മര്‍ദ്ദിച്ചവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ ലീഗിന്റെ തന്നെ ചില ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കുകയായിരുന്നു. അവിടെ നിന്നാണ് ഇത് പുറംലോകം അറിയുന്നത്.
മുസ്ലീം ലീഗിന് വോട്ട് ചെയ്തില്ലെന്നരോപിച്ചാണ് ഇവര്‍ കുടുംബത്തെ വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. എന്നാല്‍ സംഭവത്തില്‍ കുടുംബം പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ എല്‍.ഡി.എഫ് ഇതിനെതിരേ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉബൈദ്, റംഷീദ്, ജംഷി എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments