റിയാദ്: ബ്രിട്ടനില്‍ അതിവേഗം പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ അതീവ ജാഗ്രതയില്‍ ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു. വിമാന സര്‍വീസുകളും, കര-കടല്‍ മാര്ഗങ്ങളിലുടെയുള്ള യാത്രകളും ഈ രാജ്യങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
Read Also : പുതിയ വൈറസിനെ നിയന്ത്രിക്കാനാവാതെ ബ്രിട്ടന് മുഴുവന്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്
കുവൈറ്റില്‍ ജനുവരി ഒന്ന് വരെയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയിലും ഒമാനിലും ഒരാഴ്ചത്തേയ്ക്കാണ് നിയന്ത്രണങ്ങള്‍. സൗദി സര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിച്ച് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചത് നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയായി.
അതേസമയം യുഎഇ, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നിലവില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല.
Post Your Comments