
ഹിറ്റ് ചിത്രമായ സൂഫിയും സുജാതയും ഒരുക്കിയ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്ബത്തൂര്‍ കെജി ആശുപത്രിയിലെ വെന്റിലേറ്ററിലാണ് ഷാനവാസെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംവിധായകന്‍ അപകടനില തരണം ചെയ്തിട്ടില്ല. 72 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിലേക്ക് കയറ്റുമ്ബോള്‍ ബ്ലീഡിങ് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പുതിയ സിനിമയ്ക്കായി തിരക്കഥ ഒരുക്കാനായി അട്ടപ്പാടി ആദിവാസി മേഖലയിലേക്ക് പോയതാണ് സംവിധായകന്‍.
Post Your Comments