Latest NewsKeralaMollywoodNewsEntertainment

അങ്ങനെ ഈ ബന്ധവും അവസാനിച്ചു: ഷാനവാസിന്റെ കുറിപ്പ്, നിരാശരായി ആരാധകർ

ഹിറ്റ്ലറിനോട് സലാം പറഞ്ഞ് ഷാനവാസ്: ചേട്ടന്‍ പോയാല്‍ പിന്നെ സീരിയല്‍ കാണില്ലെന്നു ആരാധകർ

കുങ്കുമപൂവിലെ രുദ്രന്‍ എന്ന വില്ലന്‍ വേഷത്തിലൂടെ ആരാധക പ്രീതി നേടിയ താരമാണ് ഷാനവാസ് ഷാനു. സീത എന്ന ജനപ്രിയ പരമ്പരയ്ക്ക് ശേഷം മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഹിറ്റലര്‍ എന്ന പരമ്ബരയില്‍ നായകനായി അഭിനയിച്ചു വരുകയായിരുന്നു താരം. നടി മേഘ്‌ന വിന്‍സെന്റ് നായികയായിട്ടെത്തിയ സീരിയലിലെ ഡികെയായി ഇനി താനുണ്ടാകില്ലെന്നു ഷാനവാസ്. ഈ സീരിയൽ വിട്ടുപോകുകയാണ് താന്‍ എന്ന് പ്രേക്ഷകരെ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം അറിയിച്ചത്.

ഷാനവാസിന്റെ വാക്കുകള്‍ ഇങ്ങനെ..

ഡികെയുടെ കൊട്ട് അഴിച്ചുവെച്ച്‌ ഹിറ്റ്ലറില്‍ നിന്നും പടിയിറങ്ങുന്നു .
കൊടുത്ത വാക്കിന് വിലകല്പിച്ച്‌ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുമ്ബോള്‍ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടില്‍ ഉറച്ച്‌ നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയര്‍ത്തി നില്‍ക്കാം .

read also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,545 വാക്‌സിൻ ഡോസുകൾ

എന്നില്‍ വിശ്വാസം അര്‍പ്പിച് DK എന്ന കഥാപാത്രത്തെ എന്റെ കയ്യില്‍ ഏല്‍പ്പിച്ച ZEE KERALAM ചാനലിന് 100 ല്‍101% വിശ്വാസം ഇന്നുവരെ തിരിച്ച്‌ കൊടുക്കാന്‍ പറ്റി എന്ന അഭിമാനത്തോടും ചരിതാര്‍ഥ്യത്തോടുംകൂടി ഞാന്‍ ഹിറ്റ്ലറിനോട് സലാം പറയുന്നു .

ഇതുവരെ എന്റെ കൂടെ നിന്ന ചാനലിനോടും സഹപ്രവര്‍ത്തകരോടും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു.; ഹിറ്റ്ലറിന്റെ പ്രേക്ഷകര്‍ ഇതുവരെ എനിക്ക് (DK)തന്ന സ്നേഹവും സപ്പോര്‍ട്ടും പുതിയ ഡികെയ്ക്കും mrs ഹിറ്റ്ലറിനും കൊടുക്കണം. പുതിയ ഡികെയ്ക്കും mrs ഹിറ്റ്ലറിനും എല്ലാവിധ ആശംസകളും നേരുന്നു .

ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ നിരന്തരം ആവശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു പ്രൊജക്റ്റ്മായി ഞങ്ങള്‍ ഉടന്‍ നിങ്ങളുടെ മുന്നില്‍ വരും. അടുത്ത ആഴ്ച്ച തുടങ്ങുന്ന ഷൂട്ട്ടിന്റെ വിശേഷങ്ങളുമായി ഞങ്ങള്‍ വരും
എല്ലാവര്ക്കും നന്ദി

എന്നാല്‍, ഡി കെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഷാനവാസിനല്ലാതെ മറ്റൊരു താരത്തിനും സാധിക്കില്ല എന്നാണ് ആരാധകര്‍ പറയുന്നത് .’ചേട്ടന്‍ പോയാല്‍ പിന്നെ ഞാന്‍ സീരിയല്‍ കാണില്ല. ചേട്ടന്‍ അതില്‍ ഉള്ളത് കൊണ്ട് മാത്രം ആണ് mrs hitlar ഇഷ്ടപ്പെടാന്‍ കാരണം.’ എന്നാണു ഈ പോസ്റ്റിനു കിട്ടുന്ന കമന്റുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button