Latest NewsNewsSaudi ArabiaGulf

വിശുദ്ധ കഅ്ബയുടെ സ്വര്‍ണ വാതില്‍ രൂപകല്‍പ്പന ചെയ്ത എന്‍ജിനീയര്‍ നിര്യാതനായി

പരിശുദ്ധമായ സ്വര്‍ണം ഉപയോഗിച്ചായിരിക്കണം വാതില്‍ നിര്‍മ്മിക്കേണ്ടതെന്നും രാജാവ് നിര്‍ദ്ദേശിച്ചിരുന്നു

മക്ക : എഴുപതുകളില്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ ഭരണകാലത്ത് വിശുദ്ധ കഅ്ബയുടെ വാതിലുകള്‍ രൂപകല്‍പ്പന ചെയ്ത എഞ്ചിനീയര്‍ മുനീര്‍ സരി അല്‍ ജുന്‍ദി ശനിയാഴ്ച ജര്‍മനിയില്‍ നിര്യാതനായി.

ഒന്നര വര്‍ഷമെടുത്താണ് 3.1 മീറ്റര്‍ ഉയരവും രണ്ട് മീറ്റര്‍ വീതിയുമുള്ളതാണ് കഅ്ബയുടെ വാതിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മക്കയിലെ പ്രധാന ശെയ്ഖുമാരായ ശെയ്ഖ് അല്‍ സാഗ, ശെയ്ഖ് മഹ്മൂദ് ബദര്‍ എന്നിവരായിരുന്നു വാതില്‍ നിര്‍മ്മാണ പദ്ധതി ഏറ്റെടുത്തത്. ഖാലിദ് രാജാവ് കഅ്ബയ്ക്ക് പുതിയ വാതിലുകള്‍ നിര്‍മ്മിക്കാന്‍ ശെയ്ഖ് മഹ്മൂദ് ബദറിന്റെ കുടുംബത്തെ ഏല്‍പ്പിക്കുകയായിരുന്നു. പരിശുദ്ധമായ സ്വര്‍ണം ഉപയോഗിച്ചായിരിക്കണം വാതില്‍ നിര്‍മ്മിക്കേണ്ടതെന്നും രാജാവ് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ശെയ്ഖ് മഹ്മൂദ് ബദറാണ് വാതില്‍ രൂപകല്‍പ്പന ചെയ്യാന്‍ എഞ്ചിനീയര്‍ അല്‍ ജുന്‍ദിയെ ഏല്‍പ്പിച്ചത്.

കഅ്ബയുടെ വാതില്‍ നിര്‍മ്മാണത്തിന് മാത്രമായി ഒരു പ്രത്യേക വര്‍ക്ക്ഷോപ്പും മക്കയില്‍ സ്ഥാപിച്ചിരുന്നു. മൂന്നു ലക്ഷം റിയാലാണ് വാതില്‍ ഡിസൈന്‍ ചെയ്ത എഞ്ചിനീയര്‍ അല്‍ ജുന്‍ദിക്ക് ലഭിച്ചത്. 280 കിലോഗ്രാം സ്വര്‍ണമാണ് വാതില്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തേയുണ്ടായിരുന്ന സ്വര്‍ണം പൂശിയ വാതില്‍ മാറ്റി സ്വര്‍ണത്താല്‍ നിര്‍മ്മിച്ച പുതിയ വാതില്‍ ഖാലിദ് രാജാവ് സ്ഥാപിച്ചത് 1979 ഒക്ടോബര്‍ 13നായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button