COVID 19Latest NewsNewsIndiaInternational

കൊറോണ വൈറസ് : രാജ്യങ്ങള്‍ വീണ്ടും ലോക്ക് ഡൗണിലേക്ക്

ബ്രിട്ടൻ : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഞെട്ടലിലാണ് ലോകരാജ്യങ്ങള്‍. കോവിഡ് വൈറസിന്‍റെ സാന്നിധ്യം ചൈന റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അതിവേഗം പടരുന്ന വൈറസിന്‍റെ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയത്. ഈ വിവരം ഇംഗ്ലണ്ട് ലോകാരോഗ്യസംഘടനയെ അറിയിച്ചതോടെ ലോകരാജ്യങ്ങള്‍ അതീവജാഗ്രതയിലായി. നിലവിലുള്ളതിനെക്കാള്‍ 70 ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളതും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ് പുതിയ വൈറസ്.

Read Also : അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്കും ശമ്പളം ഉറപ്പാക്കുമെന്ന് കമല്‍ഹാസൻ ‍

ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസിന്റെ തന്നെ ഇരുപതോളം വകഭേദങ്ങള്‍ ഉണ്ട്. എന്നാല്‍, ഇതില്‍ ചിലതാണ് ഇപ്പോള്‍ വെല്ലുവിളിയായിട്ടുള്ളത്. ലോകമെമ്ബാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനെ കീഴടക്കാന്‍ കഴിയുന്ന ഒരു തലത്തിലേക്ക് വൈറസ് പരിവര്‍ത്തനം പെട്ടെന്ന് സംഭവിക്കില്ലെന്നാണ് ബ്രിട്ടിഷ് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകനും സ്കോട്ട്ലന്‍ഡിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനുമായ മുഗെ സെവിക് പറഞ്ഞത്. വാക്സീനു വെല്ലുവിളിയാകുന്ന തലത്തിലേക്ക് വൈറസ് പരിവര്‍ത്തനം ചെയ്യാന്‍ വര്‍ഷത്തിലധികം എടുക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

പുതിയ കൊറോണ വൈറസിനെ നേരിടാന്‍ ലോകരാജ്യങ്ങള്‍ തയ്യാറെടുക്കുകയാണ്. ബ്രിട്ടനില്‍ കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ അവധിക്കാലത്ത് ലണ്ടന്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. വൈറസ് അതിവേഗം പടരുന്നത് പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉടന്‍ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button