KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം നാളെ ആരംഭിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം നാളെ തുടങ്ങും. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം . തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെയാണ് വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച്‌ ആശയ സ്വരൂപണത്തിന് മുഖ്യമന്ത്രി ഒരുങ്ങുന്നത്. മൂന്ന് മാസത്തിനപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ കേരള പര്യടനം.

Read Also : രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻവർദ്ധനവ്

എല്ലാം ജില്ലകളിലും എല്‍ഡിഎഫിന്റെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം. ജില്ലകളില്‍ നിന്നും ഉയരുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാകും 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുന്നത്. 2016ലും പിണറായി വിജയന്‍ സമാനമായി പര്യടനം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button