ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെ ഭൂരിപക്ഷം ഇന്ത്യക്കാരും പിന്തുണയ്ക്കുന്നു എന്ന് ന്യൂസ് 18 സര്‍വ്വെ ഫലം. 22 സംസ്ഥാനങ്ങളില്‍ ന്യൂസ് 18 നെറ്റ് വര്‍ക്ക് നടത്തിയ സര്‍വ്വെയില്‍ 53 ശതമാനം ആളുകളും കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കുന്നതായാണ് കണ്ടെത്തിയത്.
എന്നാൽ സര്‍വ്വെയില്‍ പങ്കെടുത്ത 53.6 ശതമാനം ആളുകളാണ് കാര്‍ഷിക ബില്ലിനെ പിന്തുണച്ചത്. 56.9 ശതമാനം ആളുകളും ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമത്തിന് കീഴില്‍ കര്‍ഷകരുടെ വിളകള്‍ക്ക് മികച്ച വില ലഭിക്കുമെന്ന് 60.9 ശതമാനം ആളുകളാണ് അഭിപ്രായപ്പെട്ടത്.
Read Also: മക്കളെ തല്ലിച്ചതച്ച് പിതാവ്; ക്രൂര കൃത്യത്തിന്റെ വീഡിയോ വൈറല്‍; പൊതുജന സഹായം തേടി പോലീസ്
അതേസമയം ഗ്രാമീണ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ളവരാണ് സര്‍വ്വെയില്‍ പങ്കെടുത്തത്. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ സര്‍വ്വെയില്‍ പങ്കെടുത്തു. അഞ്ചില്‍ മൂന്ന് പേരും കാര്‍ഷിക നിയമത്തിനെ അനുകൂലിച്ചു. 70 ശതമാനത്തിലധികം ആളുകള്‍ മോദി സര്‍ക്കാരിന്റെ പുതിയ നിയമത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.
Post Your Comments