കാട്ടാക്കട : കെ.എസ് ശബരീനാഥന്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ എംഎല്‍എ വിളിച്ച യോഗത്തില്‍ ശബരീനാഥന്‍ അരുവിക്കരയില്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് കച്ചവടം നടത്തിയെന്നാണ് നേതാക്കള്‍ ആരോപിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനും ബിജെപിയെ വിജയിപ്പിക്കാനും വേണ്ടി പ്രവര്‍ത്തിച്ച ആളാണ് ശബരീനാഥനെന്നും നേതാക്കള്‍ ആരോപിച്ചു.
ജില്ലാ, ബ്ലോക്ക് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടെന്നും ബിജെപി സ്ഥാനാര്‍ഥികള്‍ പലയിടത്തും വിജയിച്ചെന്നും അതിനാല്‍ കോണ്‍ഗ്രസ് വിമതര്‍ക്ക് എല്ലാ സഹായവും നല്‍കിയെന്നുമാണ് ആര്യനാട് എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ നേതാക്കള്‍ ആരോപിച്ചത്. പ്രതിഷേധത്തിനിടെ യോഗത്തിന്റെ മിനിട്‌സ്ബുക്ക് കീറിയെറിഞ്ഞു. കോണ്‍ഗ്രസിനെ ഒറ്റു കൊടുത്ത ശബരീനാഥന് യോഗം വിളിക്കാന്‍ അധികാരമില്ലെന്നും ഇറങ്ങി പോകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മിനിട്‌സ്ബുക്ക് കീറി എറിഞ്ഞതോടെ ശബരീനാഥന്‍ എംഎല്‍എ ഇറങ്ങിപ്പോയി. കെപിസിസി അംഗം വിതുര ശശി, ഡിസിസി വൈസ് പ്രസിഡന്റ് ജലീല്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറിമാരായ ജയമോഹനന്‍, വി ആര്‍ പ്രതാപന്‍, ജ്യോതിഷ് കുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാരായ ഉദയകുമാര്‍, മലയടി പുഷ്പാംഗദന്‍, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ കുറ്റിച്ചല്‍ വേലപ്പന്‍ എന്നിവരാണ് ശബരീനാഥിന് എതിരെ പ്രതിഷേധിച്ചത്.
Post Your Comments