ന്യൂഡല്‍ഹി : ഭീകരര്‍ക്ക് സഹായം നല്‍കിയതിന് രാജ്യത്തു നിന്ന് മുസ്ലിം പണ്ഡിതരെ പുറത്താക്കി സൗദി അറേബ്യ. ഇസ്ലാമിക തീവ്രവാദ സംഘടനയായ ‘മുസ്ലിം ബ്രദര്‍ഹുഡിന്റെ’ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ,അവരെ വിലക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്ത ഇമാമുകളെയും, ഇസ്ലാമിക പണ്ഡിതരെയുമാണ് സൗദി അറേബ്യ പുറത്താക്കിയത്.
Read Also : യുവനടിയെ അപമാനിച്ച സംഭവം: മാപ്പപേക്ഷ സ്വീകരിക്കില്ല, അറസ്റ്റ് ഇന്ന് തന്നെയെന്ന് പൊലീസ്
മക്കയിലെയും അല്‍-കാസിമിലെയും പള്ളികളില്‍ നിന്നുള്ള നൂറോളം ഇമാമുകളെയും, പണ്ഡിതരെയുമാണ് പുറത്താക്കിയത്. തീവ്ര ഇസ്ലാമിക സംഘടനയെ വിമര്‍ശിക്കാനും സമൂഹത്തില്‍ ഭിന്നതയ്ക്കും ഭിന്നിപ്പിനും കാരണമായ മുസ്ലീം ബ്രദര്‍ഹുഡിനെ വിലക്കാനും എല്ലാ ഇമാമുകള്‍ക്കും പണ്ഡിതര്‍ക്കും മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്സ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
മുസ്ലീം ബ്രദര്‍ ഹുഡ് ഭീകര സംഘടനയാണെന്നും , ഇസ്ലാം മതത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നും ,മറിച്ച് അതിന്റെ പക്ഷപാത താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന ഒരു ”തീവ്രവാദ” സംഘടനയാണെന്നും സൗദി മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു . ഈ പ്രസ്താവനയെ ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം പിന്തുണച്ചിരുന്നു .
Post Your Comments