ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദിക്കെതിരെ ന്യൂയോർക്കിൽ വജ്ര തട്ടിപ്പ് കേസ്. പത്ത് ലക്ഷം ഡോളർ വിലമതിക്കുന്ന വജ്രങ്ങൾ വജ്രങ്ങൾ നേടാൻ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്. എൽഎൽഡി ഡയമണ്ട് യുഎസ്എയിൽ നിന്ന് ക്രഡിറ്റ് നിബന്ധനകൾക്കും മറ്റുമായി 2.6 മില്യൺ ഡോളറിലധികം വിലവരുന്ന രത്‌നങ്ങൾ നെഹൽ മോദി സ്വന്തമാക്കി. വ്യാജ തെളിവുകൾ കാണിച്ച് ഡയമണ്ട് വാങ്ങിയ ശേഷം സ്വന്തം പേരിലാക്കിയെന്നാണ് ആരോപണം.
2015 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുളള സമയത്താണ് തട്ടിപ്പ് നടന്നത്. ന്യൂയോർക്ക് സുപ്രീംകോടതിയാണ് കേസ് പരിഗണിക്കുന്നത്. ഡയമണ്ട് വ്യവസായവുമായി ഏറെ ബന്ധമുളള കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് ഉൾപ്പെടെ കമ്പനിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു നെഹലിന്റെ തട്ടിപ്പ്. പിഎൻബിയിൽ നിന്ന് 13000 കോടി രൂപയോളം വായ്പ്പാ തട്ടിപ്പ് നടത്തി നീരവ് മോദി പ്രതിയായ കേസിലും നെഹൽ മോദി ഉൾപ്പെട്ടിട്ടുണ്ട്.
Post Your Comments