തൃശൂര്‍: അവിഹിതമെന്ന് സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയ്ക്കെതിരെ പരാതിയുമായി മറ്റൊരു യുവാവ്. തുടര്‍ന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത് വിഷം കഴിച്ച്. തൃശൂരിലാണ് സംഭവബഹുലമായ കാര്യങ്ങള്‍ നടന്നത്. വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടത്തൂര്‍ സ്വദേശിയായ ഇരുപത്തിയാറുകാരിക്കാണ് പൊലീസ് സ്റ്റേഷനില്‍വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇന്നലെയായിരുന്നു സംഭവം. ഒരു യുവാവ് പരാതി നല്‍കിയതിനാലാണ് യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
Read Also :ചാണകം ഇട്ട കൃഷിയിടങ്ങളിലെ ഭക്ഷ്യവസ്തു കഴിച്ചാണ് നമ്മൾ നമ്മളായി തീരുന്നത് ; നടൻ കൃഷ്ണകുമാർ പറയുന്നു
യുവതിയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. ഒരുമാസം മുമ്പ് ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു. യുവതിയ്ക്ക് കൂടെ ജോലിചെയ്തിരുന്ന ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നെന്ന സംശയത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു.
പിന്നീട് യുവതിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായ സ്ഥാപന ഉടമയായ യുവാവും അമ്മയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വിളിപ്പിച്ചപ്പോള്‍, വിഷം കഴിച്ച് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. അപകടനില തരണം ചെയ്തെന്നാണ് സൂചന.
Post Your Comments