റിയാദ്: വീട്ടുജോലിക്കാരികളെ അവര്‍ ജോലി ചെയ്യുന്ന വീടുകളില്‍ നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടിയിരിക്കുന്നു. ഇങ്ങനെ ഒളിച്ചോടുന്നവര്‍ക്ക് അഭയം നല്‍കുകയും പിന്നീട് ഇവരെ മറ്റുള്ള വീടുകളില്‍ ജോലിക്ക് നിയമിച്ച് പണം വാങ്ങുകയായിരുന്നു സംഘത്തിന്റെ പ്രധാന രീതി.
ഒരു സ്വദേശി യുവതിയും മറ്റൊരു ശ്രീലങ്കക്കാരിയും ഇന്ത്യക്കാരനും പാകിസ്ഥാനിയുമാണ് പിടിയിലായതെന്ന് റിയാദ് പൊലീസ് അസിസ്റ്റന്റ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസ് പറഞ്ഞു. ഒളിച്ചോടുന്ന ജോലിക്കാരികളെ റിയാദിലെ രണ്ടിടങ്ങളില്‍ സജ്ജീകരിച്ച കേന്ദ്രങ്ങളിലാണ് സംഘം താമസിപ്പിച്ചിരുന്നത്.
Post Your Comments