ന്യൂഡല്‍ഹി: കര്‍ഷക നിയമത്തിനെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെയുള്ള കത്ത് മലയാളത്തില്‍. മലയാളത്തില്‍ അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഏഴുതിയ കത്തിന്റെ മലയാളം പരിഭാഷ ട്വീറ്റ് ചെയ്തുകൊണ്ടാണ് വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി രംഗത്തുവന്നത്. എല്ലാ അന്നദാതാക്കളും ഇത് വായിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന . ഇത് പരമാവധി ജനങ്ങളില്‍ എത്തിക്കണമെന്ന് നാട്ടുകാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും നരേന്ദ്രമോദി മലയാളത്തില്‍ കുറിച്ചു.
Read Also : കര്‍ഷക ബില്ലിലെ വ്യവസ്ഥകള്‍, മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലേക്ക് തര്‍ജമ ചെയ്യാനൊരുങ്ങി കേന്ദ്രം
കേന്ദ്ര കൃഷിമന്ത്രി കര്‍ഷകര്‍ക്ക് എഴുതിയ കത്തിന്റെ മലയാളം പരിഭാഷ
കര്‍ഷക സഹോദരീ സഹോദരന്മാര്ക്ക് ഒരു കത്ത്
പ്രിയപ്പെട്ട കര്‍ഷക സഹോദരീ സഹോദരന്മാരെ,
ചരിത്രപരമായ കാര്‍ഷിക പരിഷ്കരണങ്ങളുടെ ഭാഗമായി, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാന്‍ നിങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ആണ്.വിവിധ സംസ്ഥാനങ്ങളിലെ നിരവധി കര്‍ഷക സംഘടനകളുമായി ഞാന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചര്‍ച്ച നടത്തി വരുന്നുണ്ട്. പല കര്‍ഷക സംഘടനകളും ഈ കാര്‍ഷിക പരിഷ്കരണ നിയമങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കുകയും അവ സ്വീകരിക്കുകയും ചെയ്തു. രാജ്യത്തെ കര്‍ഷകര്‍ക്കിടയില്‍ ഒരു പുതിയ പ്രതീക്ഷ ഉണര്‍ന്നിരിക്കുന്നു.
ഈ പുതിയ കര്‍ഷക നിയമത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ മുന്‍നിരയിലേക്ക് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്.എന്നാല്‍ ഈ കര്‍ഷക പരിഷ്കരണങ്ങളുടെ മറ്റൊരു വശം എന്തെന്നാല്‍, ഈ നിയമങ്ങളെപ്പറ്റി ചില കര്‍ഷക സംഘടനകള്‍ ഒരു മിഥ്യാധാരണ സൃഷ്ടിക്കുന്നു എന്നതാണ്. രാജ്യത്തെ കൃഷി മന്ത്രി എന്ന നിലയില്‍ ഓരോ കര്‍ഷകന്റെയും മനസ്സില്‍ നിന്നും ആശങ്കയും ഉത്കണ്ഠയും അകറ്റുക എന്നത് എന്റെ ചുമതലയാണ്. ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും ഗവണ്മെന്റിനും കര്‍ഷകര്‍ക്കും എതിരെ നടക്കുന്ന ഗൂഢാലോചനയുടെ യഥാര്‍ത്ഥ സത്യവും, നിലയും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.
ഞാന്‍ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് വരുന്നത്. കൃഷിയുടെ ഓരോ ചെറിയ ബുദ്ധിമുട്ടും വെല്ലുവിളിയും മനസിലാക്കിയാണ് ഞാന്‍ വളര്‍ന്നത്. പാടം നനക്കാനായി വളരെ നേരത്തെ എഴുന്നേല്ക്കുന്നതും, തുടര്‍ച്ചയായ നീരൊഴുക്ക് ഉണ്ടാകുമ്പോള്‍ മട പൊട്ടുന്നത് തടയാന്‍ ജലവിതരണം നിര്‍ത്താനായി ഓടുന്നതും, കാലംതെറ്റി ഉണ്ടാകുന്ന മഴയുടെ ഭീതിയും, യഥാസമയം മഴ ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷവുമെല്ലാം എന്റെയും ജീവിതത്തിന്റെ ഭാഗമായിരുന്നു.വിളവെടുപ്പ് കഴിഞ്ഞാല്‍ അവ വില്‍ക്കാനായി ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നതിനും ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഈ സാഹചര്യങ്ങളിലും അവസ്ഥകളിലും പോലും നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിനായി ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു. കൊറോണ മഹാമാരി കാലത്ത് നമ്മുടെ കര്‍ഷകരുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും നാം കണ്ടതാണ്. കൂടുതല്‍ വിള കളിലൂടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ വേഗത്തിലാക്കാന്‍ കര്‍ഷകര്‍ സഹായിച്ചിട്ടുണ്ട്. അതേസമയം, വിതയ്ക്കുന്നതിലും റെക്കോര്‍ഡ് സൃഷ്ടിച്ച് ഭാവിയില്‍ മികച്ച വിള ഉറപ്പാക്കിയിട്ടുമുണ്ട്.
പുതിയ കര്‍ഷക നിയമം പ്രാബല്യത്തിലായതിനുശേഷം താങ്ങുവില നല്‍കിയുള്ള സംഭരണത്തില്‍ മുന്‍ ഗവണ്മെന്റുകളുടെ റെക്കോര്‍ഡ് തകര്‍ക്കാനായി എന്നത് കൃഷിമന്ത്രി എന്ന നിലയില്‍ എനിക്ക് സംതൃപ്തി നല്കുന്നു.താങ്ങുവിലയില്‍, ഗവണ്മെന്റ് പുതിയ സംഭരണ റെക്കോര്‍ഡ് സൃഷ്ടിക്കുകയും കൂടുതല്‍ സംഭരണ കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്യുന്ന അവസരത്തില്‍ തന്നെ, താങ്ങുവില ഇല്ലാതാക്കുമെന്ന് ചില ആള്ക്കാര് കര്‍ഷകരോട് നുണ പറയുകയാണ്.
രാഷ്ട്രീയ താല്പര്യത്തോടെ ചില ആള്ക്കാര് പ്രചരിപ്പിക്കുന്ന ഈ നുണയെ തിരിച്ചറിഞ്ഞ് അപ്പാടെ തള്ളിക്കളയാന്‍ ഞാന്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നു. താങ്ങുവില കര്‍ഷകരുടെ ചെലവിന്റെ ഒന്നര മടങ്ങ് ആക്കിയ ഗവണ്മെന്റ്, കഴിഞ്ഞ ആറു വര്‍ഷമായി എം എസ് പി ഇനത്തില്‍ ഇരട്ടിയോളം തുക കര്‍ഷകരുടെ ബാങ്ക് അക്കൗന്റില് നിക്ഷേപിച്ച ഗവണ്മെന്റ്, ഒരിക്കലും താങ്ങുവില ഒഴിവാക്കില്ല. താങ്ങുവില സമ്പ്രദായം തുടരുകതന്നെ ചെയ്യും.
നിയമത്തിലെ വസ്തുതകള്‍ ഇങ്ങനെ
വസ്തുത
1. താങ്ങുവില ഇപ്പോഴും തുടരുന്നു. ഇനിയും തുടരും, നിലനില്ക്കും.
2. എ പി എം സി മണ്ഡികള്‍ തുടരും. ഈ നിയമത്തിന് പരിധിക്ക് പുറത്താണ് എപിഎംസി മണ്ഡികള്‍
3. കരാര്‍, വിളകള്‍ക്ക് വേണ്ടിയാണ് ഭൂമിക്കുവേണ്ടി അല്ല. ഭൂമിയുടെ വില്‍പ്പന, കൈമാറ്റം, പണയം, ജാമ്യം എന്നിവ ഉണ്ടാകില്ല.
4. ഏത് സാഹചര്യത്തിലും കര്‍ഷകരുടെ ഭൂമി പൂര്‍ണമായും സുരക്ഷിതമായിരിക്കും.
5. വിള സംഭരണത്തിന്റെ തുക കരാറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കും
6. നിശ്ചിതസമയത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് പണം നല്‍കും.അല്ലാത്തപക്ഷം നിയമ നടപടികള്‍ നേരിടേണ്ടി വരികയും കര്‍ഷകര്‍ക്ക് പിഴ നല്‍കേണ്ടിയും വരും
7. നിരവധി സംസ്ഥാനങ്ങള്‍ കരാര്‍ കൃഷി അംഗീകരിച്ചിട്ടുണ്ട്. കരാര്‍ കൃഷി സംബന്ധിച്ച ചില സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ പോലും ഉണ്ട്.
8. രണ്ട് ദശാബ്ദങ്ങളായി ഇതേ പറ്റി ചര്‍ച്ച നടക്കുന്നു.
9. 2000 ല്‍ ശങ്കര്‍ ലാല്‍ ഗുരു കമ്മിറ്റിയിലാണ് ചര്‍ച്ച ആരംഭിച്ചത്. തുടര്‍ന്ന് 2003ലെ മാതൃക എ പി എം സി ചട്ടം, 2007 എ പി എം സി നിയമം,2010 ലെ ഹരിയാന, പഞ്ചാബ്, ബിഹാര്‍,പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ കമ്മിറ്റി,
2017ലെ എപി എം എല്‍ മാതൃക നിയമം, 2020 ലെ നിയമം.
കത്തിന്റെ പൂര്‍ണ രൂപം താഴെ കൊടുത്തിരിക്കുന്നു
എല്ലാ അന്നദ്ദാതാക്കളും ഇത് വായിക്കണമെന്നാണ് എന്റെ അഭ്യർത്ഥന . ഇത് പരമാവധി ജനങ്ങളിൽ എത്തിക്കണമെന്ന് നാട്ടുകാരോടും അഭ്യർത്ഥിക്കുന്നു . https://t.co/AHvhzVRPG2
— Narendra Modi (@narendramodi) December 19, 2020
Post Your Comments