KeralaLatest News

ശബരിമലയിലെ അഴിമതി : ദേവസ്വം മുന്‍ സെക്രട്ടറിയുടെ പെന്‍ഷന്‍ തടഞ്ഞു, നടപടി മുന്‍ മന്ത്രിയുടെ സഹോദരനെതിരെ

ഓഡിറ്റിലും വിജിലന്‍സ് പരിശോധനയിലും ജയകുമാര്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരിക്കുമ്പോള്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി

തിരുവനന്തപുരം: ശബരിമലയില്‍ സാധനങ്ങള്‍ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള മുന്‍ ഉദ്യോഗസ്ഥന്‍ വി എസ് ജയകുമാറിനെതിരെ നടപടി. തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ ജയകുമാറിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞു. മുന്‍ ദേവസ്വം മന്ത്രി വി എസ് ശിവകുമാറിന്റെ സഹോദരനാണ് ജയകുമാര്‍.

ഓഡിറ്റിലും വിജിലന്‍സ് പരിശോധനയിലും ജയകുമാര്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരിക്കുമ്പോള്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. 1.87 കോടി രൂപയുടെ ക്രമക്കട് നടന്നുവെന്നായിരുന്നു കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് സസ്പെന്‍ഷനിലായ ജയകുമാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുകയും ചെയ്തു.

read also: കോൺഗ്രസിലെ മുതിർന്ന നേതാവ് ബിജെപിയിലേക്കെന്ന് സൂചന; ബിജെപി കേന്ദ്രനീക്കം ബംഗാൾ മോഡൽ

അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഏകപക്ഷീയമാണെന്നും തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ട ജയകുമാര്‍ ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരുന്നു. എന്നാൽ ജയകുമാറിന്റെ വിശദീകരണം തൃപ്തകരമല്ലെന്ന് ബോര്‍‍ഡ് വിലയിരുത്തി. ഇതേ തുടര്‍ന്നാണ് നഷ്ടം നികത്താന്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കാന്‍ തീരുമാനിച്ച്‌ ഉത്തരവിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button